scorecardresearch

Latest News

കണ്ണൂരിൽ പോക്‌സോ കേസിൽ ഇരയായ പെൺകുട്ടി ജീവനൊടുക്കിയ നിലയിൽ

തളിപറമ്പ് സ്വദേശിനിയായ പത്തൊൻപതുകാരിയാണ് ജീവനൊടുക്കിയത്

suicide, crime, ie malayalam

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ പോക്‌സോ കേസിൽ ഇരയായ പെൺകുട്ടിയെ ജിവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തളിപറമ്പ് സ്വദേശിനിയായ പത്തൊൻപതുകാരിയാണ് ജീവനൊടുക്കിയത്.

ഇന്നലെ വൈകുന്നേരം പെണ്‍കുട്ടിയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പതിനേഴ് വയസുള്ളപ്പോഴാണ് കുട്ടി പീഡനത്തിനിരയായത്. ഇന്‍സ്റ്റഗ്രാമിലൂടെ കുട്ടിയുമായി സൗഹൃദത്തിലായ രാഹുല്‍ കൃഷ്ണ എന്നയാളായിരുന്നു പ്രതി. പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പ്രതി വീഡിയോ ദൃശ്യങ്ങളുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും കുട്ടിയുടെ ബന്ധുക്കള്‍ക്ക് ഇയാള്‍ വീഡിയോ അയച്ച് നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ബന്ധുക്കൾ പൊലിസിൽ പരാതി നൽകിയത്.

കഴിഞ്ഞ ഏപ്രിലിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പെൺകുട്ടി ഇതിൽ നിന്നുണ്ടായ മാനസിക ആഘാതത്തില്‍ നിന്ന് മോചിതയായിട്ടുണ്ടായിരുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. പരിയാരം മെഡിക്കൽ കോളേജിലുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിന് ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

ദിവങ്ങൾക്ക് മുൻപ് മലപ്പുറം തേഞ്ഞിപ്പാലത്തും പോക്സോ കേസിൽ ഇരയായ പെൺകുട്ടി ജീവനൊടുക്കിയിരുന്നു.

Also Read: ഇടുക്കിയിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം

ആത്മഹത്യാ പ്രവണതയെ അതിജീവിക്കാൻ സഹായിക്കുന്ന എൻ‌ജി‌ഒകൾ രാജ്യത്തുണ്ട്. മാനസികാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന അവരുടെ സേവനങ്ങൾക്കായി കൗൺസിലിങ് ഹെൽപ്‌ലൈനുകളിൽ വിളിക്കാം. ആവശ്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

കേരളത്തിലെ എൻജിഒകളും ഹെൽപ്പ് ലൈൻ നമ്പറും: പ്രതീക്ഷ- 0484 2448830; മൈത്രി-0484-2540530. കേരളത്തിനു പുറത്തുള്ള എൻ ജി ഒകളും ഹെൽപ്പ് ലൈൻ നമ്പറുകളും
ഹൈദരാബാദ് (Roshni)- 040 790 4646, മുംബൈ (Aasra)-022 2754 6669, ഡൽഹി (Sanjivini)- 011-24311918, ചെന്നൈ (Sneha) – 044- 24640050, ബെംഗളുരൂ (Sahai) – 080-25497777
.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pocso case victim found dead at home in kannur