കൊച്ചി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ തങ്ങൾക്കെതിര പോക്സോ വകുപ്പുകൾ നിലനിൽക്കില്ലെന്ന് നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് അടക്കമുള്ള പ്രതികൾ. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രതികൾ ഹൈക്കോടതിയിൽ നിലപാട് വിശദീകരിച്ചത്. പണം തട്ടാനുള്ള ശ്രമമാണെന്നും മൂന്ന് മാസം കഴിഞ്ഞാണ് പരാതി നൽകിയതെന്നും പ്രതികൾ ആരോപിച്ചു.
മോഡലുകൾ മരിച്ചപ്പോൾ രജിസ്റ്റർ ചെയ്ത കേസിലെ അതേ വാദങ്ങൾ തന്നെയാണ് പൊലീസ് ഈ കേസിലും ഉന്നയിക്കുന്നതെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. സമാന സ്വഭാമുള്ള പരാതി നൽകി മറ്റൊരാളുടെ കയ്യിൽ നിന്നു പരാതിക്കാരി പണം പറ്റിയിട്ടുണ്ടന്നും പ്രതിഭാഗം ആരോപിച്ചു.
ഹോട്ടൽ ഉടമ റോയ് വയലാട്ട്, സൈജു തങ്കച്ചൻ, കൂട്ടാളി അഞ്ജലി വടക്കേൽ എന്നിവരുടെ ഹർജികളാണ് ജസ്റ്റീസ് പി.ഗോപിനാഥ് പരിഗണിച്ചത്. പരാതിക്കാരിയുടെ മൊഴി പരിശോധിക്കാനായി കോടതി കേസ് വ്യഴാഴ്ചത്തേക്ക് മാറ്റി. അന്നുവരെ പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് അറിയിച്ചു.
Also Read: പോക്സോ കേസ്: റോയ് വയലാട്ടിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്ക് മാറ്റി