കാസർഗോഡ്: നാലു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണംവരെ തടവു ശിക്ഷ. കാസർഗോഡ് ജില്ലാ കോടതിയാണ് പ്രതി വി.എസ്. രവീന്ദ്രനെതിരെ ശിക്ഷ വിധിച്ചത്. പോക്സോ വകുപ്പ് ഭേദഗതി ചെയ്ത് കൂടുതൽ കർക്കശമാക്കിയ ശേഷം വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കുന്ന ആദ്യ കേസാണിത്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസുകാരിയെ പ്രതി വീട്ടിനകത്തേക്ക് കൂട്ടികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. 2018 ഒക്ടോബർ ഒൻപതിനായിരുന്നു സംഭവം. മറ്റു രണ്ടു തവണ കൂടി പ്രതി കുട്ടിയെ പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Also Read: പൊലീസിൽ പരാതി നൽകാം; സിസ്റ്റർ ലൂസിയുടെ ആത്മകഥ നിരോധിക്കാനാവില്ലെന്ന് ഹൈക്കോടതി

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്തുകൊണ്ട് പോക്സോ നിയമഭേദഗതി ബിൽ പാർലമെന്റ് നേരത്തെ പാസാക്കിയിരുന്നു. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പിഴയോടൊപ്പം ചുരുങ്ങിയത് 20 വർഷം തടവ് മുതല്‍ ആജീവനാന്ത തടവോ വധശിക്ഷയോ വരെ ലഭിക്കാവുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്.

Also Read: വിദ്യാഭ്യാസമേഖലയുടെ അന്തസ് നശിപ്പിക്കരുത്; മാര്‍ക്ക്ദാന വിവാദത്തില്‍ ഗവര്‍ണര്‍

കുട്ടികളുള്‍പ്പെടുന്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക്  അഞ്ചു വര്‍ഷം തടവും പിഴയും ബിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ‌കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ ഏഴു വര്‍ഷത്തില്‍ കുറയാത്ത തടവും പിഴയുമാണ് ശിക്ഷ. പീഡനത്തിന് ഇരയാകുന്നത് ആൺകുട്ടിയോ പെൺകുട്ടിയോ എന്ന വ്യത്യാസമില്ലാതെയാണ് ശിക്ഷാ വ്യവസ്ഥകൾ. കുട്ടികള്‍ക്ക് നേരെയുള്ള കുറ്റകൃത്യം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പോക്സോ നിയമ ഭേദഗതി ബിൽ കേന്ദ്രം കൊണ്ടുവന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.