കൊച്ചി: പോക്‌സോ കേസുകളിൽ ഇരകളാകുന്ന കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി പുറപ്പെടുവിച്ച സർക്കാർ നിർദേശങ്ങൾ പാലിക്കപ്പെട്ടുന്നില്ലെന്ന് ഹൈക്കോടതി.

2015ൽ സർക്കാർ വിശദമായ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ലൈംഗിക പീഡനത്തിന് ഇരയായ കുട്ടികളെ വീണ്ടും മാനസിക പീഡനത്തിന് ഇരയാക്കുന്നത് തടയാനാണ് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. എന്നാൽ, കേസുകളുടെ അന്വേഷണത്തിലും വിചാരണയിലും മാർഗ നിർദേശങ്ങൾ പാലിക്കപ്പെടുന്നതായി കാണുന്നില്ലെന്ന് ജസ്റ്റിസ് പി.ബി.സുരേഷ് കുമാർ വ്യക്തമാക്കി.

Read Also: വിട്ടുകൊടുക്കില്ല; കടുപ്പിച്ച് മുഖ്യമന്ത്രി, വിമാനത്താവള വിഷയത്തിൽ പ്രതിപക്ഷം സർക്കാരിനൊപ്പം

വിചാരണയിൽ കുട്ടികളെ സഹായിക്കാൻ അഭിഭാഷക സേവനം ഉപ്പാക്കണമെന്ന് മാർഗ നിർദേശങ്ങളിൽ പറയുന്നുവെങ്കിലും ഫലപ്രദമായി നടപ്പാക്കിയിട്ടില്ല. കുട്ടികളുടെ വയസ് തെളിയിക്കുന്നതിനാവശ്യമായ രേഖകൾ കണ്ടെടുക്കാൻ പോലും അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.

അതിനാൽ, കോടതി പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കേണ്ട സാഹചര്യം നിലനിൽക്കുന്നതായും ഉത്തരവിൽ പറഞ്ഞു. പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ വാദം കൂടി പരിഗണിച്ചാവും പുതിയ മാർഗ നിർദേശങ്ങളെന്നും കോടതി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.