scorecardresearch
Latest News

ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി; കോൺഗ്രസ് നേതാവിനെതിരെ പോക്‌സോ

ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി ചൈൽഡ് ലൈൻ സംരക്ഷണയിലാണ്

Pocso case, congress leader, child abuse, tribal rape, പോക്സോ, കോൺഗ്രസ് നേതാവ്,iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

കൊച്ചി: വയനാട് ആദിവാസി പെൺകുട്ടിയെ കോൺഗ്രസ് നേതാവ് ബലാൽസംഗം ചെയ്തതായി പരാതി. പെൺകുട്ടിയുടെ പരാതിയില്‍ ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ഒ.എം.ജോര്‍ജിനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. ഒന്നര വർഷത്തോളമായി ഇയാൾ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി.

ജോർജിന്റെ വീട്ടിൽ ജോലിക്കാരായിരുന്ന മാതാപിതാക്കൾക്കൊപ്പം പെൺകുട്ടിയും പോകാറുണ്ടായിരുന്നു. ഇത്തരത്തിൽ മാതാപിതാക്കൾ ഇല്ലാത്ത സമയങ്ങളിൽ പീഡനം നടന്നുവെന്നാണ് മൊഴിയിൽ പറയുന്നത്. കഴിഞ്ഞ ദിവസം പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചപ്പോഴാണ് പീഡന വിവരം വീട്ടുകാർ പോലും അറിയുന്നത്.

മാതാപിതാക്കൾ ചൈൾഡ്‍ ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയും അവർ വഴി പൊലീസ് കേസെടുക്കുകയുമായിരുന്നു. ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി ചൈൽഡ് ലൈൻ സംരക്ഷണത്തിലാണുള്ളത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pocso case congress leader child abuse tribal rape