കണ്ണൂർ: പാലത്തായി പോക്‌സോ കേസിൽ പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചു. ഐജി ശ്രീജിത്തിനായിരുന്നു നേരത്തെ അന്വേഷണചുമതല. പെൺകുട്ടിയുടെ കുടുംബം ഐജി ശ്രീജിത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് അന്വേഷണസംഘത്തെ മാറ്റാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. തളിപറമ്പ ഡിവൈഎസ്‌പി രത്‌നകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ. എഡിജിപി ജയരാജിനാകും ഇനി അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. രണ്ട് വനിത ഉദ്യോഗസ്ഥരും അന്വേഷണസംഘത്തിലുണ്ട്. ഇത് നാലാം തവണയാണ് പാലത്തായി കേസിൽ അന്വേഷണസംഘത്തെ മാറ്റുന്നത്.

Read Also: മാർപാപ്പയുടെ ലൈക്ക് കിട്ടിയ മോഡൽ നതാലിയ ഗരീബോത്തോ ആരാണ് ?

ബിജെപി അധ്യാപകൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ഇരയുടെ മാതാവിന്റെ ഹർജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞുകൃഷ്‌ണൻ നേരത്തെ ഉത്തരവിട്ടത്. അന്വേഷണമേൽനോട്ട ചുമതലുള്ള ഉദ്യോഗസ്ഥൻ ഐജി ശ്രീജിത്തിനെയും പ്രത്യേക സംഘാംഗങ്ങളേയും മാറ്റാൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഐജി റാങ്കിൽ കുറയാത്ത പുതിയ ഉദ്യോഗസ്ഥനെ രണ്ടാഴ്‌ചകൊണ്ട് നിയമിക്കാൻ കോടതി പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.

അന്വേഷണം ശരിയായ ദിശയിലല്ലെന്നും നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ഐജിയുടെ നേതൃത്യത്തിൽ നടക്കുന്ന അന്വേഷണത്തെ സ്വാധീനിക്കാൻ രാഷ്ട്രീയ ഇടപെടൽ ഉണ്ടോയെന്ന് സംശയമുള്ളതായും ഹർജിയിൽ ആരോപിച്ചിരുന്നു. കേസിൽ അധ്യാപകന് വിചാരണക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.