പത്തനംതിട്ട: തിരുവല്ല പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ നിന്ന് പോക്സോ കേസ് പ്രതി ചാടിപ്പോയി. സജു കുര്യൻ എന്നയാളാണ് പൊലിസിനെ പറ്റിച്ചു ചാടിപ്പോയത്.
ഇന്നലെ കസ്റ്റഡിയിൽ എടുത്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കാൻ ഇരിക്കെയാണ് ചാടിപ്പോയത്. പതിനഞ്ച് വയസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയെ രാത്രി 12 മണിയോടെ ആളൊഴിഞ്ഞ വീട്ടിൽനിന്നും പിടികൂടിയെന്നാണ് വിവരം. ഒരു മാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് പുളിക്കീഴ് സ്റ്റേഷനിൽ നിന്ന് പ്രതി രക്ഷപ്പെടുന്നത്. ആഴ്ചകൾക്ക് മുൻപ് വീട് കയറി ആക്രമിച്ച കേസിലെ പ്രതിയും സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.
Also Read: കോട്ടയത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു; 16 പേർക്ക് പരുക്ക്