/indian-express-malayalam/media/media_files/uploads/2023/05/arrest.jpg)
പ്രതീകാത്മക ചിത്രം
കണ്ണൂര്‍: ഏഴ് വയസുള്ള മകനെ പീഡനത്തിനിരയാക്കിയ പിതാവിന് 90 വര്‍ഷം കഠിന തടവ്. തളിപ്പറമ്പ് പോക്സോ കോടതിയുടേതാണ് വിധി. പയ്യന്നൂര്‍ സ്വദേശിയാണ് പ്രതി. 2018-ലാണ് കേസിനാസ്പദമായ സംഭവം.
ഐപിസി 377 പ്രകാരം 10 വർഷവും പോക്സോ ആക്ടിലെ നാല് വകുപ്പുകളിലായി 20 വർഷം വീതവുമാണ് തടവ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാവും. ഒന്നേകാൽ ലക്ഷം രൂപ പിഴ അടക്കാനും ഉത്തരവുണ്ട്.
അശ്ലീലവാക്കുകള്‍ ഉപയോഗിച്ചെന്ന് പരാതി; യൂട്യൂബര്‍ തൊപ്പിക്കെതിരെ കേസ്
പൊതുവേദിയില്‍ അശ്ലീലപദപ്രയോഗം നടത്തിയെന്ന പരാതിയില്‍ യൂട്യൂബര്‍ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാലിനെതിരെ കേസെടുത്ത് പൊലീസ്. മലപ്പുറം വളാഞ്ചേരിയിലെ പരിപാടിയുമായി ബന്ധപ്പെട്ടാണ് കേസ്.
ഗതാഗതം തടസ്സപ്പെടുത്തി, പൊതുവേദിയില്‍ അശ്ലീലപദപ്രയോഗം നടത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച വസ്ത്രവ്യാപാരശാലയുടെ ഉടമക്കെതിരെയും കേസെടുത്തിട്ടുണ്ട്.
വളാഞ്ചേരി പൈങ്കണ്ണൂര്‍ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവര്‍ത്തകനുമായ സെയ്ഫുദ്ദീന്‍ പാടത്തും എ.ഐ.വൈ.എഫ് നേതാവ് മുര്‍ശിദുല്‍ ഹഖുമാണ് പരാതി നല്‍കിയത്. ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി, ഉച്ചത്തില്‍ അശ്ലീല വാക്കുകള്‍ ഉചയോഗിച്ചു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.