scorecardresearch

പിഎം ശ്രീ പദ്ധതി; സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശം

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയോട് ഖേദപ്രകടനം നടത്തേണ്ടിയിരുന്നില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയോട് ഖേദപ്രകടനം നടത്തേണ്ടിയിരുന്നില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു

author-image
WebDesk
New Update
Binoy Viswam

ബിനോയ് വിശ്വം

തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തിൽ സിപിഐഎം നിലപാട് മാറ്റുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം. അജിത് കൊളാടിയാണ് വിമർശനം ഉന്നയിച്ചത്. രാഷ്ട്രീയ നിലപാട് ഉയർത്താനായത് നേട്ടമായെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. അമിതമായി ആഹ്ലാദിക്കാനോ അഹങ്കരിക്കാനോ പോയാൽ തിരിച്ചടിയുണ്ടാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Advertisment

പിഎം ശ്രീയുമായി ബന്ധപ്പെട്ട് ധാരണാപത്രം ഒപ്പുവച്ചതിൽ സിപിഐ സംസ്ഥാന നേതൃത്വം ഉയർത്തിയ നിലപാട് ശരിവെക്കപ്പെട്ടതിൽ പ്രശംസയും അഭിനന്ദനവുമാണ് സംസ്ഥാന കൗൺസിൽ ചർച്ചയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും ഉയർത്തിയത്. മുൻ മന്ത്രി കെ.രാജുവും അജിത് കൊളാടിയും മാത്രമാണ് വിമർശനമുന്നയിച്ചത്. 

Also Read:കേരളം മാനുഷിക മൂല്യങ്ങൾ ഉയർത്തുന്ന മാനവാലയമായി മാറി: പിണറായി വിജയൻ

ചർച്ച കൂടാതെ ഒപ്പിടാൻ പോയതിന്റൈ ഉത്തരവാദിത്തം ആർക്കാണെന്ന് അന്വേഷിക്കണ്ടേയെന്ന് കെ.രാജു ചോദിച്ചു. ഉത്തരവാദിത്തം ഒരു വ്യക്തിക്കാണെന്ന് ജനങ്ങൾ സംശയിക്കുന്നുണ്ടെന്നും കെ.രാജു പറഞ്ഞു. പി.എം ശ്രീ അടക്കമുളള വിഷയങ്ങളിൽ സിപിഎം നിലപാട് മാറ്റുമെന്ന് പ്രതീക്ഷിക്കേണ്ടെന്നാണ്് അജിത് കൊളാടി വ്യക്തമാക്കിയത്. പോരാട്ടം തുടരേണ്ടി വരുമെന്നും അജിത് കൊളാടി സംസ്ഥാന കൗൺസിലിൽ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയോട് ഖേദപ്രകടനം നടത്തേണ്ടിയിരുന്നില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു.

Advertisment

Also Read:ശബരിമല മണ്ഡലകാലം; ചെന്നൈയിൽ നിന്ന് നാല് പ്രത്യേക ട്രെയിനുകൾ

അതേസമയം, പി.എം.ശ്രീ പദ്ധതിയിലെ നേട്ടത്തിൽ അഹങ്കരിക്കരുതെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. രാഷ്ട്രീയ നിലപാട് ഉയർത്താനായത് നേട്ടമാണെന്ന് പറഞ്ഞ അദ്ദേഹം അമിതമായി ആഹ്ളാദിക്കാനോ അഹങ്കരിക്കാനോ പോയാൽ തിരിച്ചടി ഉണ്ടാകുമെന്നും പറഞ്ഞു. സിപിഐ സംസ്ഥാന കൗൺസിലിലെ ചർച്ചക്ക് മറുപടി പറയുകയായിരുന്നു ബിനോയ് വിശ്വം.

അതേസമയം, പി എം ശ്രീ പദ്ധതി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യഭ്യാസമന്ത്രാലയത്തിന് ഇന്ന് കേരളം കത്തയക്കും. കത്തിന്റെ കരട് ഇന്ന് മുഖ്യമന്ത്രി പരിശോധിക്കും. കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പി എം ശ്രീ പദ്ധതി മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കാൻ തീരുമാനിച്ചത്. 

Also Read:ശബരിമല സ്വര്‍ണക്കവര്‍ച്ച; മുന്‍കൂര്‍ ജാമ്യം തേടി ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി

എന്നാൽ ഇതുവരെ കത്തയക്കാത്തത് ഇടതുമുന്നണിയിൽ ഏറെ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. മുഖ്യമന്ത്രി തിരക്കിലായതിനാലാണ് കത്തിന്റെ കരട് പരിശോധിക്കാൻ സാധിക്കാതെ പോയതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ഈ സാഹചര്യത്തിലാണ് ഇന്ന് തന്നെ കത്തയക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. ഇന്നലെ കണ്ണൂരിൽ നിന്നെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തന്നെ കത്ത് പരിശോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറും. പൊതുവിദ്യാഭ്യാസ വകുപ്പാണ് സംസ്ഥാന സർക്കാരിന് വേണ്ടി കേന്ദ്രത്തിലേക്ക് കത്തയക്കുക.

Read More:തീവ്ര വോട്ടർ പട്ടിക പുതുക്കൽ: എന്യൂമറേഷൻ ഫോം വിതരണം ആരംഭിച്ചു

Cpi Binoy Vishwam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: