ന്യൂഡൽഹി: കേരളപ്പിറവി ദിനത്തില്‍ മലയാളത്തില്‍ സംസ്ഥാനത്തിന് ആശംസകൾ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിന്റെ തുടര്‍ച്ചയായ പുരോഗതിക്ക് പ്രാര്‍ത്ഥിക്കുന്നു. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകള്‍ നല്‍കിയ, കേരളത്തിലെ ജനങ്ങള്‍ക്ക് കേരളപ്പിറവി ദിനത്തില്‍ ആശംസകള്‍ എന്നാണ് മോദി കുറിച്ചത്. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി കേരളത്തിന് ആശംസയര്‍പ്പിച്ചത്.
കേരളത്തിന്റെ തുടർച്ചയായ പുരോഗതിക്കായി പ്രാർത്ഥിക്കുന്നു.
— Narendra Modi (@narendramodi) November 1, 2020
ഇന്ത്യയുടെ വളർച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകൾ നൽകിയ, കേരളത്തിലെ ജനങ്ങൾക്ക് കേരളപ്പിറവി ദിനത്തിൽ ആശംസകൾ. കേരളത്തിന്റെ പ്രകൃതി ഭംഗി, ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ആളുകളെ ആകർഷിച്ചു കൊണ്ട്, കേരളത്തെ ഏറ്റവും പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നാക്കുന്നു.
— Narendra Modi (@narendramodi) November 1, 2020
കേരളത്തിന്റെ പ്രകൃതി ഭംഗി, ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ആളുകളെ ആകര്‍ഷിച്ചു കൊണ്ട്, കേരളത്തെ ഏറ്റവും പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നാക്കുന്നുവെന്നും നരേന്ദ്രമോദി ട്വീറ്റില്‍ കുറിച്ചു.
Read More: Kerala Piravi 2020; Wishes, Images, Messages, Greetings: കേരള പിറവി ആശംസകൾ കൈമാറാം
രാജ്യത്തെ ഏറ്റവും മികച്ചരീതിയിൽ ഭരിക്കപ്പെടുന്ന സംസ്ഥാനം കേരളമെന്ന് പബ്ലിക് അഫയേഴ്‌സ് സെന്റർ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച പബ്ലിക് അഫയേഴ്‌സ് ഇൻഡക്സ്-2020 റാങ്കിങ് വ്യക്തമാക്കിയിരുന്നു.
ഐഎസ്ആർഒ മുൻ ചെയർമാൻ കെ കസ്തൂരി രംഗന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നോൺ പ്രോഫിറ്റ് സംഘടനയായ പിഎസി വെള്ളിയാഴ്ച പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഭരണത്തെ വിലയിരുത്തിയിട്ടുള്ളത്. സുസ്ഥിര വികസനം അടക്കമുള്ള മാനദണ്ഡങ്ങൾ മുൻനിർത്തിയുള്ള സൂചിക അനുസരിച്ചാണ് വിവിധ സംസ്ഥാനങ്ങളിലെ ഭരണസംവിധാനത്തിന്റെ പ്രകടനങ്ങളെ റാങ്ക് ചെയ്തിട്ടുള്ളത്.