കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് തിരുവനന്തപുരത്തും കര്‍ശന ഗതാഗത നിയന്ത്രണങ്ങള്‍.
തിരുവനന്തപുരത്തെ നിയന്ത്രണങ്ങള്‍
പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം തമ്പാനൂർ ഡിപ്പോ അടച്ചിടാൻ തീരുമാനമായി. ഏപ്രിൽ 25-ന് രാവിലെ എട്ട് മുതൽ രാത്രി 11 വരെ ഡിപ്പോ പ്രവർത്തനം ഉണ്ടാകില്ല. ഡിപ്പോയിൽ നിന്നു സർവീസും ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഡിപ്പോ കോംപ്ലക്‌സിലെ കടകൾ പ്രവര്‍ത്തിക്കില്ല, പാര്‍ക്കിങ്ങിനും നിരോധനമുണ്ട്.
ബസ് സ്റ്റാന്റിലെ പാര്‍ക്കിങ്ങ് ഏരിയ തലേ ദിവസം ഒഴിപ്പിക്കാനാണ് തീരുമാനം തമ്പാനൂരിൽനിന്നുള്ള ബസ് സർവീസുകളെല്ലാം വികാസ് ഭവനിൽനിന്നായിരിക്കും നടത്തുക. കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥരുടെയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെയും യോഗത്തിലാണ് തീരുമാനമായിരിക്കുന്നത്.
ഗതാഗത നിയന്ത്രണം
ഇന്ന് (ചൊവ്വ) ശംഖുമുഖം ഡൊമസ്റ്റിക്ക് എയര്‍പോര്‍ട്ട് മുതല്‍ ആള്‍ സെയിന്റ്സ്, ചാക്ക, പേട്ട, പാറ്റൂര്‍, ആശാന്‍ സ്ക്വയര്‍, പഞ്ചാപുര, ആര്‍ബിഐ, ബേക്കറി ജംഗ്ഷന്‍, പനവിള, മോഡല്‍ സ്കൂള്‍ ജംഗ്ഷന്‍, അരിസ്റ്റൊ ജംഗ്ഷന്‍, തമ്പാനൂര്‍ വരെയുള്ള റോഡിലും ബേക്കറി ജംഗ്ഷന്‍, വാന്‍ റോസ്, ജേക്കബ്സ്, സെന്‍ട്രല്‍ സ്റ്റേഡിയം വരെയുള്ള റോഡിലും രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
വാഹന പാര്‍ക്കിങ്
പ്രധാനമന്ത്രിയുടെ തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനിലെ പൊതുപരിപാടിയുമായി ബന്ധപ്പെട്ട് വരുന്ന വാഹനങ്ങള്‍ തമ്പാനൂര്‍, മാഞ്ഞലിക്കുളം മൈതാനത്തൊ, തൈക്കാട് സ്വാതിതിരുനാല്‍ സംഗീത കോളജ് പരിസരത്തോ, കിള്ളിപ്പാലത്തുള്ള ചാല ഗവ. ബോയിസ് ഹൈയര്‍ സെക്കന്ററി സ്കൂള്‍ ഗ്രൗണ്ടിലൊ, ചാല ഗവ. ഹൈ സ്കൂല്‍ ഗ്രൗണ്ടിലൊ പാര്‍ക്ക് ചെയ്യാവുന്നതാണ്.
സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പരിപാടിയുമായി ബന്ധപ്പെട്ട് വരുന്ന വാഹനങ്ങള്‍ സംസ്ക്യത കോളജ് പരിസരത്തൊ, യൂണിവേഴ്സിറ്റി കൊളജ് പരിസരത്തൊ, കേരള യൂണിവേഴ്സിറ്റി ക്യാമ്പസ് പരിസരത്തൊ, പാളയം എല്‍എംഎസ് ഗ്രൗണ്ടിലൊ, കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്കൂള്‍ ഗ്രൗണ്ടിലൊ പാര്‍ക്ക് ചെയ്യാവുന്നതാണ്.
നോ പാര്‍ക്കിങ്
പൊതുപരിപാടികളുമായി ബന്ധപ്പെട്ട് വരുന്ന വാഹനങ്ങള്‍ പ്രധാന റോഡിലൊ, ഇടറോഡുകളിലൊ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. അങ്ങനെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നത് ഉള്‍പ്പടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.