പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിന്റെ ഭാഗമായി ജനുവരി 27ന് കൊച്ചിയിലും തൃശ്ശൂർ നഗരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വിവിധ റോഡുകളിലൂടെയുള്ള ഗതാഗതം പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. തൃശ്ശൂർ സ്വരാജ് റൗണ്ടിലും, സമീപ റോഡുകളിലും അന്നേദിവസം രാവിലെ മുതൽ പാർക്കിങ്ങ് അനുവദിക്കുന്നതല്ല.

കൊച്ചി നഗരത്തിൽ ജനുവരി 27ന് ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ താഴെ പറയുന്ന ട്രാഫിക് നിയന്ത്രണങ്ങൾ ഉണ്ടാകും.

കൊച്ചിയിൽ കാക്കനാട് സിഗ്നൽ ജംഗ്ഷൻ ഭാഗത്ത് നിന്നും ഇരുമ്പനം, തൃപ്പൂണിത്തുറ ഭാഗത്തേക്ക് പോകുന്ന സീപോർട്ട് എയർപോർട്ട് റോഡിൽ ഗതാഗത നിയന്ത്രണമുള്ളതിനാൽ കളമശ്ശേരി, കാക്കനാട് എന്നീ ഭാഗങ്ങളിൽ നിന്നും സീപോർട്ട് എയർപോട്ട് റോഡ് വഴി തൃപ്പൂണിത്തുറ പോകേണ്ട വാഹനങ്ങൾ കാക്കനാട് സിഗ്നൽ ജംഗ്ഷനിൽ നിന്നും പാലാരിവട്ടം ബൈപ്പാസിൽ എത്തി യാത്ര തുടരേണ്ടതാണ്. കാക്കനാട് പാർക്ക് റെസിഡൻസി ഹോട്ടലിന് മുന്നിലുള്ള റോഡിലൂടെ യാത്ര ചെയ്യുവാൻ ഉദ്ദേശ്യക്കുന്നവരും കാക്കനാട് സിഗ്നൽ ജംഗ്ഷനിൽ നിന്നും പാലാരിവട്ടം ബൈപ്പാസിലെത്തി യാത്ര തുടരണം.

കരിമുകൾ ജംഗ്ഷനിൽ നിന്നും അമ്പലമുകൾ ഭാഗത്തേക്ക് ഗതാഗത നിയന്ത്രണമുള്ളതിനാൽ ആലുവ , പെരുമ്പാവൂർ, വണ്ടർലാ പള്ളിക്കര ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കരിമുകൾ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പീച്ചിങ്ങച്ചിറ ജംഗ്ഷനിൽ എത്തി അവിടെ നിന്നും പുത്തകുരിശ് വഴി തിരുവാങ്കുള്ളത്ത് യാത്ര തുടരാം. എന്നാൽ പുത്തൻകുരിശ് ജംഗ്ഷനിൽ നിന്നും പീച്ചിങ്ങറ, കരിമുകൾ ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കില്ല.

ഹിൽപാലസിന് മുന്നിൽ നിന്നും അമ്പലമുകൾ ഭാഗത്തേക്കും വാഹന ഗതാഗതം പൂർണമായും ഒഴിവാക്കണം. കരിങ്ങച്ചിറ ജംഗ്ഷനിൽ നിന്ന് ഇരുമ്പനം ജംഗ്ഷൻ ഭാഗത്തേക്കും, എരൂർ ഭാഗത്ത് നിന്ന് ഇരുമ്പനം ഭാഗത്തേക്കും വാഹന ഗതാഗതം അനുവദിക്കില്ല. എരൂർ ജംഗ്ഷനിലേക്ക് വരുന്നവർ എസ് എൻ ജംഗ്ഷനിൽ നിന്നും കിഴക്കേകോട്ട ജംഗ്ഷനിലെത്തി യാത്ര തുടരേണ്ടതാണ്.

തൃശ്ശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിമുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചേർപ്പ് തുടങ്ങി കൂർക്കഞ്ചേരി വഴി വന്ന് വെസ്റ്റ് ഫോർട്ട് വഴി പോകേണ്ട ചെറു വാഹനങ്ങൾ കൂർക്കഞ്ചേരിയിൽ നിന്നും ഇടത്തോട്ട് തിരഞ്ഞ് വടൂക്കര അരണാട്ടുക്കര വഴി പോകേണ്ടതാണ്.

കുന്നംകുളം ഭാഗത്ത് നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ബസ്, ട്രയലർ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂർ തിരിഞ്ഞ് കൊട്ടേക്കാട്, വിയ്യൂർ പാലം വഴി പവർ ഹൗസ് വന്ന് പൊങ്ങണംക്കാട്, ചിറക്കേക്കോട്, മുടിക്കോട് വഴി പോകേണ്ടതാണ്.

ഒല്ലൂർ, ആന്പല്ലൂർ, വരന്തരപ്പിള്ളി തുടങ്ങിയ ഭാഗത്ത് നിന്നും വരുന്നബസ്സുകൾ മുണ്ടൂപാലം ജംഗ്ഷനിൽ എത്തി ഇടത്തോട്ട്തിരിഞ്ഞ് ശക്തൻ സ്റ്റാൻഡിൽ സർവ്വീസ് അവസാനിപ്പിച്ച് തിരികെ കാട്ടൂക്കാരൻ ജംഗ്ക്ഷൻ വഴി സർവ്വീസ് നടത്തേണ്ടതാണ്.

പാലക്കാട്, പീച്ചിതുടങ്ങി കിഴക്കൻ മേഖലയിൽ നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ കുട്ടനെല്ലൂർ വഴി വലത്തോട്ട് തിരിഞ്ഞ് മാർ അപ്രേം ഫാത്തിമനഗർ, ITC ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ തന്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാർട്ടേഴ്സ്, കാട്ടൂക്കാരൻ ജംഗ്ഷൻ, ശവക്കോട്ട, ഫാത്തിമനഗർ ജംഗ്ഷൻ വഴി സർവ്വീസ് നടത്തേണ്ടതാണ്.

മാന്ദാമംഗലം, പുത്തൂർ, വലക്കാവ് തുടങ്ങിയ ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ ഫാത്തിമ നഗർ, ITC ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ശക്തൻ തന്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാർട്ടേഴ്സ്, ഫാത്തിമനഗർ ജംഗ്ഷൻ വഴി സർവ്വീസ് നടത്തേണ്ടതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.