കൊച്ചി: കൊച്ചി റിഫൈനറിയിലെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഭാരത് പെട്രോളിയം കോർപ്പറേഷന്റെ സംയോജിത റിഫൈനറി വികസന കോംപ്ലക്സ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. പെട്രോകെമിക്കൽ കോംപ്ലക്ലസിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവ്വഹിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐഒസി) കൊച്ചി ഉദയംപേരൂരിലുള്ള ബോട്ടിലിങ് പ്ലാന്റിലെ മൗണ്ടഡ് എൽപിജി സ്റ്റോറേജ് സംവിധാനം നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. നൈപുണ്യ വികസന ഇൻസ്റ്റിറ്റ്യൂട്ടിന്റെ രണ്ടാമത്തെ ക്യാമ്പസിന്റെ (ഏറ്റുമാനൂർ) ശിലാസ്ഥാപനവും അദ്ദേഹം നിർവ്വഹിച്ചു.

കൊച്ചിയിൽനിന്നും തൃശ്ശൂരിലെത്തിയ നരേന്ദ്ര മോദി യുവമോർച്ച റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മോദിയുടെ നൂറ് റാലികളിൽ രണ്ടാമത്തെ റാലിയാണ് ഇന്ന് തൃശൂരിൽ നടന്നത്. രണ്ടാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് മോദി കേരളത്തിലെത്തുന്നത്.

5.40 pm: യുഡിഎഫിനെയും മോദി വിമർശിച്ചു. കേരളത്തിലും ഡൽഹിയിലും രണ്ടു നിലപാട്. അത് വിലപ്പോവില്ലെന്ന് മോദി പറഞ്ഞു. തന്നെ ആക്ഷേപിക്കുക മാത്രമാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് കോൺഗ്രസിനെ കുറ്റപ്പെടുത്തി കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. എന്നെ എത്ര വേണമെങ്കിലും ആക്ഷേപിക്കട്ടെ. എന്നാൽ പാവപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കരുത്. രാജ്യത്തിന്റെ വികസനം തടസ്സപ്പെടുത്തരുത്.

5.25 pm: കേരളത്തിന്റെ സാംസ്കാരിക പൈതൃകം ആക്രമണം നേരിടുകയാണെന്ന് നരേന്ദ്ര മോദി. അതിനു നേതൃത്വം കൊടുക്കുന്നത് സംസ്ഥാനം ഭരിക്കുന്ന പാർട്ടിയാണ്. കമ്മ്യൂണിസ്റ്റ് സർക്കാർ കേരളത്തിന്റെ സംസ്കാരത്തെ അപമാനിക്കുന്നു. ശബരിമലയിൽ പാരമ്പര്യത്തെ അവഗണിച്ചു. നൂറ്റാണ്ടുകളായുള്ള ആചാരങ്ങളെയും സംസ്കാരത്തെയും തകർക്കാനാണ് ശ്രമം. ഇക്കാര്യത്തിൽ യുഡിഎഫും എൽഡിഎഫിനൊപ്പമാണ്.

5.15 pm: രാജ്യത്തെ എല്ലാ വീടുകൾക്കു പാചകവാതക കണക്ഷൻ ലഭ്യമാക്കുക എന്ന ദൗത്യത്തിന് അടുത്തെത്തിയിരിക്കുകയാണ് സർക്കാർ. രാജ്യത്തെ 6 കോടിയോളം വരുന്ന സഹോദരിമാർക്ക് സൗജന്യ നിരക്കിൽ പാചകവാതക കണക്ഷൻ ലഭ്യമാക്കി.

5.10 pm: 2014 ൽ 55 ശതമാനം വീടുകളിൽ മാത്രമേ പാചക വാതക കണക്ഷൻ ഉണ്ടായിരുന്നുള്ളൂ. ഇന്നത് 90 ശതമാനമായി വർധിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

4.55 pm: യുവമോർച്ച സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരരേന്ദ്ര മോദി തൃശൂരിലെത്തി

3.55 pm: കൊച്ചി റിഫൈനറിയിലെ ചടങ്ങിനുശേഷം പ്രധാനമന്ത്രി തൃശൂരിലേക്ക് പോയി

3.58 pm: രാജ്യം റിഫൈനറി ഹബ്ബായി വളരും. രാജ്യ വളർച്ചയ്ക്ക് കൊച്ചിൻ റിഫൈനറിയുടെ സംഭാവന വലുതെന്ന് നരേന്ദ്ര മോദി

3.56 pm: ഐആർഇപി പദ്ധതികൾ കൊച്ചിയുടെ സാധ്യതകൾ വർധിപ്പിക്കും. പെട്രോ കെമിക്കൽ വ്യവസായങ്ങൾ കൊച്ചിയിലെത്തും. പെട്രോ കെമിക്കൽ പാർക്ക് ഇതിനുള്ള സാധ്യതകൾ കൂട്ടും.

3.50 pm: പ്രളയ സമയത്തും പ്രവർത്തനം മുടങ്ങാതിരുന്നതിന് ബിപിസിഎൽ ജീവനക്കാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ബിപിസിഎൽ ജീവനക്കാർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫൊട്ടോ: പിആർഡി

3.45 pm: രാജ്യത്തെ പെട്രോ കെമിക്കൽ വിപ്ലവത്തിന് കൊച്ചി നയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പെട്രോ കെമിക്കൽ വിപ്ലവം സൗത്ത് ഇന്ത്യയിൽ ബിപിസിഎൽ സാധ്യമാക്കി. ബിപിസിഎൽ പെട്രോ കെമിക്കൽ കോംപ്ലക്സ് യാഥാർത്ഥ്യമായാൽ കൊച്ചിയിലേക്ക് കൂടുതൽ സ്ഥാപനങ്ങളും നിക്ഷേപങ്ങളും വരും.

3.35 pm: കൊച്ചിയിലെ സഹോദരി സഹോദരന്മാരേ എന്നു വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗം തുടങ്ങിയത്.

പെട്രോകെമിക്കൽ കോംപ്ലക്ലസിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവ്വഹിക്കുന്നു

3.30 pm: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐഒസി) കൊച്ചി ഉദയംപേരൂരിലുള്ള ബോട്ടിലിങ് പ്ലാന്റിലെ മൗണ്ടഡ് എൽപിജി സ്റ്റോറേജ് സംവിധാനം നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. നൈപുണ്യ വികസന ഇൻസ്റ്റിറ്റ്യൂട്ടിന്റെ രണ്ടാമത്തെ ക്യാമ്പസിന്റെ (ഏറ്റുമാനൂർ) ശിലാസ്ഥാപനവും അദ്ദേഹം നിർവ്വഹിച്ചു.

3.15 pm: കൊച്ചി റിഫൈനറിയിൽ ഭാരത് പെട്രോളിയം കോർപ്പറേഷന്റെ സംയോജിത റിഫൈനറി വികസന കോംപ്ലക്സ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. പെട്രോകെമിക്കൽ കോംപ്ലക്ലസിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവ്വഹിച്ചു.

ഫൊട്ടോ: പിആർഡി

3.14 pm: 1427 കോടി രൂപയുടെ നിക്ഷേപത്തിൽ കേരള സർക്കാർ തുടങ്ങിയ പെട്രോ കെമിക്കൽ പാർക്കിൽ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

3.13 pm: പൊതുമേഖലയെ ശക്തിപ്പെടുത്താൻ സംസ്ഥാനം നല്ല ശ്രമങ്ങൾ നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിക്ഷേപം ആകർഷിക്കാൻ സംസ്ഥാനം നികുതി ഇളവുകൾ നൽകും.

3.09 pm: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന വേദിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടന ചടങ്ങിന്റെ വേദിയിലുണ്ട്.

ഉദ്ഘാടന വേദിയിൽനിന്നുള്ള ദൃശ്യം. ഫൊട്ടോ: കിരൺ ഗംഗാധരൻ

3.01 pm: കൊച്ചി റിഫൈനറിയിലെ വികസന പദ്ധതികളുടെ മാതൃക നരേന്ദ്ര മോദി നോക്കിക്കാണുന്നു

2.55 pm: മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലെത്തി. വിമാനത്തിലെ യന്ത്രത്തകരാറുമൂലമാണ് മുഖ്യമന്ത്രിയുടെ യാത്ര വൈകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന കൊച്ചി റിഫൈനറിയിലെ വികസന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനായി അദ്ദേഹം ഉടൻ യാത്ര തിരിക്കും.

ഫൊട്ടോ: പിആർഡി

2.50 pm: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി റിഫൈനറിയിലെത്തി. വികസന പദ്ധതികളുടെ ഉദ്ഘാടനം അൽപ സമയത്തിനകം

2.30 pm: പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ രാജഗിരി കോളേജിലെ ഗ്രൗണ്ടിലെത്തി. അവിടെ നിന്നും റോഡ് മാർഗ്ഗം കൊച്ചി റിഫൈനറിയിലേക്ക് പോകും.

2.10 pm: മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലേക്ക് പുറപ്പെട്ടു. നാവികസേനയുടെ വിമാനത്തിലാണ് മുഖ്യമന്ത്രി കണ്ണൂരിൽനിന്നും പുറപ്പെട്ടത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന കൊച്ചി റിഫൈനറിയിലെ ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി കൊച്ചിയിലേക്ക് വരുന്നത്.

2.07 pm: പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയില്ല. വിമാനത്തകരാറു മൂലം മുഖ്യമന്ത്രിക്ക് കണ്ണൂരിൽനിന്നും കൃത്യസമയത്ത് പുറപ്പെടാനാവാത്തതാണ് കാരണം. ഗവർണർ പി.സദാശിവം, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, കെ.വി.തോമസ്, വി.പി.സജീന്ദ്രൻ എന്നിവർ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തി

2.05 pm: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. പ്രത്യേകം തയ്യാറാക്കിയ ഹെലികോപ്റ്ററിൽ രാജഗിരി കോളേജിലെ ഗ്രൗണ്ടിലേക്ക് പോകും. അവിടെ നിന്നും റോഡ് മാർഗ്ഗം കൊച്ചി റിഫൈനറിയിലേക്ക് പോകും.

1.45 pm:

ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് കാണാനെത്തിയവർ. ഫൊട്ടോ: കിരൺ ഗംഗാധരൻ

1.30 pm: മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിക്കേണ്ട നാവികസേന വിമാനത്തിന് യന്ത്രത്തകരാർ. വിമാനം അടിയന്തരമായി കണ്ണൂരിൽ തിരിച്ചിറക്കി. പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാനിയിരുന്നു യാത്ര. മറ്റൊരു വിമാനത്തിൽ കൊച്ചിയിലേക്ക് പോകാൻ ശ്രമിക്കുന്നു.

1.25 pm: കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയാണ് ബിപിസിഎൽ ഐആർഇപി കോംപ്ലക്സും അനുബന്ധ പദ്ധതികളും. ഏതാണ്ട് 20000 കോടിയിലേറെ രൂപയാണ് ഇതിനായി മുടക്കുന്നത്

യുവമോർച്ച സംസ്ഥാന സമ്മേളനത്തിന് എത്തുന്ന പ്രധാനമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്ത ഫ്ലക്സ് ബോർഡ്. ഫൊട്ടോ: വിഷ്ണു വർമ്മ

1.20 pm: രണ്ടാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മോദിയുടെ നൂറ് റാലികളിൽ രണ്ടാമത്തെ റാലിയാണ് ഇന്ന് തൃശൂരിൽ നടക്കുന്നത്

1.10 pm: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് എത്തുന്ന മോദി വൈകിട്ട് തൃശൂരിൽ യുവമോർച്ച റാലിയെ അഭിസംബോധന ചെയ്യും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.