കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട് എത്തുന്നത്. വയനാട് രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മോദിയെ തന്നെ ഇറക്കി വോട്ട് പിടിക്കാനുളള ബിജെപി തന്ത്രം.

മലബാർ മേഖലയിലെ പാർലമെന്റ് മണ്ഡലങ്ങളിലെ പ്രചാരണത്തിനാണ് പ്രധാനമന്ത്രി എത്തുന്നത്. ഇന്ന് വൈകിട്ട് 5 മണിക്ക് പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന നരേന്ദ്ര മോദി അവിടെ നിന്നും റോഡ് മാർഗമാണ് കോഴിക്കോടെത്തുക.

Read: ഒന്നാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി

6 മണിക്ക് കോഴിക്കോട് കടപ്പുറത്തെ പൊതുസമ്മേളന നഗരിയിൽ എത്തും. ഒന്നര മണിക്കൂര്‍ സമയമാണ് മോദി തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നത്. കാസർകോട് മുതൽ പാലക്കാട് വരെയുള്ള പാർലമെന്റ് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളും വേദിയിലുണ്ടാവും.

കൂടുതൽ തിരഞ്ഞെടുപ്പ് വാർത്തകൾ വായിക്കാം

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് കോഴിക്കോട് നഗരത്തിലും പരിസരത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന കോഴിക്കോട് കടപ്പുറത്തെ സമ്മേളന വേദിയും പരിസരവും എസ്‌പിജി സംഘത്തിന്റെ നിരീക്ഷണത്തിലാണ്. കമാന്‍ഡോകളും സായുധസേനാ വിഭാഗവും ഉള്‍പ്പെടെ 2000 പൊലീസുദ്യോഗസ്ഥരെയാണ് സുരക്ഷ ചുമതലയ്ക്കായി വിന്യസിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.