കൊച്ചി: കേരളത്തിലെ യുവതയുമായി സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തും. വൈകിട്ട് അഞ്ചരയ്ക്ക് സേക്രഡ് ഹാര്‍ട്ട് കോളജ് മൈതാനത്താണ് പ്രധാനമന്ത്രിയുടെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. യുവം 2023 എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ഇതുവരെ ഒന്നരലക്ഷത്തിലധികം പേരാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വിവിധ മേഖലകളില്‍ നിന്നുള്ള വ്യക്തികള്‍ പരിപാടിയില്‍ പങ്കെടുക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. കേരളത്തിന്റെ സമഗ്ര വികസനത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി യുവാക്കളില്‍ നിന്നും സ്വീകരിക്കും. പ്രധാമന്ത്രി പരിപാടിയില്‍ മറുപടിയും നല്‍കും.
പ്രധാനമന്ത്രിയുടെ വരവോടെ കേരളത്തില്‍ ചലനം സൃഷ്ടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ദേശിയ തലത്തില്‍ ഒരുപാട് മുന്‍പന്തിയിലെത്തേണ്ട കേരളം എന്തുകൊണ്ട് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നോട്ട് പോയെന്ന് യുവത തന്നെ തെളിയിക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വാദം.
പ്രധാനമന്ത്രിയുടെ യുവജന പരിപാടിയെ യുവതയെക്കൊണ്ട് തന്നെ പ്രതിരോധിക്കുകയാണ് സിപിഎമ്മിന്റെ യുവജനസംഘടനയായ ഡിവൈഎഫ്ഐ. പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ എത്തുന്നത്. ഇന്നും നാളെയുമായി ഡിവൈഎഫ്ഐ വിവിധ ജില്ലകളിലായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മന്‍കി ബാത്ത് മാത്രം നടത്തുന്ന പ്രധാനമന്ത്രി തിരിച്ചുള്ള ചോദ്യങ്ങള്‍ കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് യങ് ഇന്ത്യ ക്യാംപയിന്‍ ഡിവൈഎഫ്ഐ. തൊഴിലില്ലായ്മ, കാര്‍ഷിക നിയമങ്ങള്‍, വിലക്കയറ്റം, സ്വകാര്യവല്‍ക്കരണം തുടങ്ങി വിവിധ വിഷയങ്ങളിലൂന്നിയുള്ള ചോദ്യങ്ങളാണ് പ്രധാനമന്ത്രിയോട് ഉയര്‍ത്തുന്നത്.