scorecardresearch

വിഎസ് അച്യുതാനന്ദന് നൂറാം ജന്മദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ഞങ്ങള്‍ രണ്ട് പേരും അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ആയിരുന്ന കാലത്ത് അദ്ദേഹവുമായുള്ള കൂടിക്കാഴ്ചകൾ ഞാന്‍ ഓര്‍ക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഞങ്ങള്‍ രണ്ട് പേരും അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ആയിരുന്ന കാലത്ത് അദ്ദേഹവുമായുള്ള കൂടിക്കാഴ്ചകൾ ഞാന്‍ ഓര്‍ക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

author-image
WebDesk
New Update
PM Modi | VS Achuthanandan | birthday

വിഎസിനും അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും ഒപ്പമുള്ള ചിത്രവും മോദി പങ്കുവെച്ചു | ഫൊട്ടോ: X/നരേന്ദ്ര മോദി

ഡൽഹി: മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന് നൂറാം ജന്മദിനത്തിൽ മലയാളത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പതിറ്റാണ്ടുകളായി അദ്ദേഹം പ്രവര്‍ത്തിക്കുകയാണെന്ന് പ്രധാനമന്ത്രി ഓർമ്മിച്ചു. ഞങ്ങള്‍ രണ്ട് പേരും അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ആയിരുന്ന കാലത്ത് അദ്ദേഹവുമായുള്ള കൂടിക്കാഴ്ചകൾ ഞാന്‍ ഓര്‍ക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വിഎസിനും അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും ഒപ്പമുള്ള ചിത്രവും മോദി പങ്കുവെച്ചു.

പ്രധാനമന്ത്രി മലയാളത്തിൽ പങ്കുവെച്ച ആശംസാ സന്ദേശം

Advertisment

"നൂറാം ജന്മദിനത്തിന്റെ ഈ വിശേഷ അവസരത്തില്‍ മുന്‍ കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ആശംസകള്‍. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പതിറ്റാണ്ടുകളായി അദ്ദേഹം പ്രവര്‍ത്തിക്കുന്നു. അദ്ദേഹവുമായുള്ള ഇടപഴകലുകള്‍ ഞാന്‍ ഓര്‍ക്കുന്നു, പ്രത്യേകിച്ചും ഞങ്ങള്‍ രണ്ടുപേരും അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍. അദ്ദേഹം ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെ," പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Narendra Modi Vs Achuthanandan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: