ന്യൂഡൽഹി: സദ്ഭരണത്തിനും വികസനത്തിനും മതമോ ജാതിയോ വംശമോ ലിംഗമോ ഭാഷയോ ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ മതം വികസനമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി അത് എല്ലവർക്കുമുള്ളതാണെന്നും കൂട്ടിച്ചേർത്തു. എല്ലാവര്‍ക്കും വികസനമെന്നതാണ് നമ്മുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read: ബിജെപി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയാകാൻ തയ്യാറെന്ന് ഇ.ശ്രീധരൻ
കേന്ദ്ര സർക്കാരിന്‍റെ സ്മാർട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയ വിവിധ പ്രോജക്ടുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി ഓൺലൈനായി നിർവ്വഹിച്ചത്. തൃശ്ശൂരില്‍ 2000 മെഗാവാട്ട് പവര്‍ ട്രാന്‍സ്‍മിഷന്‍ പദ്ധതി, 50 മെഗാവാട്ട് ശേഷിയുള്ള കാസര്‍കോട് സോളാര്‍ പവര്‍ പ്രോജക്ട്, അരുവിക്കരയിലെ 75 എംഎല്‍ഡി ജലസംസ്‍കരണ പ്ലാന്‍റ്, തലസ്ഥാനത്ത് 37 കിമീ ലോകോത്തര സ്മാര്‍ട്ട് റോഡ് തുടങ്ങിയ പദ്ധതികൾ ഉദ്ഘാടനം ചെയ്തു.
Also Read: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.67; ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്ത്
കേരളത്തിൽ 772 കോടി രൂപയുടെ 27 പദ്ധതികൾ പൂർത്തിയാക്കിയെന്നും അഭിമാന നിമിഷമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. “കേരളത്തിന്റെ വികസന യാത്രയില്‍ പ്രധാനപ്പെട്ട ചുവടുവെയ്പ്പാണ് ഇന്നത്തേത്. സഹകരണം-വികസനം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നമുക്ക് മുന്നോട്ടു നീങ്ങാം. അതിന് കേരളത്തിലെ ജനങ്ങളുടെ പിന്തുണ ഞാന്‍ തേടുകയാണ്. കേരളത്തിന്റെ എല്ലാ പദ്ധതികളിലും തുടര്‍ന്നും സഹകരണം ഉണ്ടാവും,” പ്രധാനമന്ത്രി പറഞ്ഞു.