സംസ്ഥാനം കേന്ദ്രത്തോട് കൂടുതൽ ട്രെയിനുകൾ ആവശ്യപ്പെടും; ലോക്ക്‌ഡൗണ്‍ നീട്ടുന്നത് കേന്ദ്രനിർദേശം അനുസരിച്ച്

പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നതിനാൽ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതതലയോഗം നടക്കില്ല

Pinarayi Vijayan, പിണറായി വിജയൻ, Chief Minister, മുഖ്യമന്ത്രി, Narendra Modi, നരേന്ദ്ര മോദി, Pirme Minister, പ്രധാനമന്ത്രി, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനം കേന്ദ്രത്തോട് കൂടുതൽ ട്രെയിൻ സർവീസുകൾ ആവശ്യപ്പെട്ടേക്കും. പ്രധാനമന്ത്രിയുമായി ഇന്ന് നടക്കുന്ന മുഖ്യമന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ ഇക്കാര്യം ആവശ്യപ്പെടാനാണ് സാധ്യത. ഇതര സംസ്ഥാങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിന് വേണ്ടിയാണ് കൂടുതൽ തീവണ്ടികൾ ആവശ്യപ്പെടുന്നത്.

സംസ്ഥാനത്തിന് ആവശ്യമായ സാമ്പത്തിക സഹായവും ഇന്നത്തെ വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി ആവശ്യപ്പെടും. ലോക്ക്‌ഡൗണ്‍ മൂലമുണ്ടായ വരുമാന നഷ്ടം നികത്തുന്നതിനുള്ള സാമ്പത്തിക സഹായമാണ് സംസ്ഥാനം ആവശ്യപ്പെടുക. അതേസമയം, ലോക്ക്‌ഡൗണ്‍ നീട്ടുന്നതു സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ നിർദേശം അനുസരിച്ചായിരിക്കും സംസ്ഥാനം മുന്നോട്ടുപോകുക. ലോക്ക്‌ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി ഏതാനും സംസ്ഥാനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

Read Also: ജനം വൈറസിനൊത്ത് ജീവിക്കാന്‍ പഠിക്കണം, സര്‍ക്കാരുകള്‍ വ്യാപനം തടയാനും: ഡബ്ല്യു എച്ച് ഒ പ്രത്യേക പ്രതിനിധി

പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നതിനാൽ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതതലയോഗം നടക്കില്ല. ഉന്നതതലയോഗത്തിനു ശേഷമുള്ള മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനവും ഇന്നുണ്ടാകില്ല. സാധാരണ നിലയ്‌ക്ക് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ഉന്നതതലയോഗം നടക്കുന്നത്. അഞ്ച് മണിക്ക് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനവും. പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ് നീണ്ടുപോകുമെന്നതിനാലാണ് അവലോകന യോഗവും മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താസമ്മേളനവും ഇന്ന് ഇല്ലാത്തത്.

കോവിഡ് വിഷയത്തിൽ മുഖ്യമന്ത്രിമാരുമായുള്ള, പ്രധാനമന്ത്രിയുടെ അഞ്ചാമത് വീഡിയോ കോൺഫറൻസ് ചർച്ചയാണ് ഇന്ന് നടക്കുന്നത്. ലോക്ക്ഡൗണിന് ശേഷം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്യുമെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ അറിയിച്ചത്. ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ വരുത്താനും നിയന്ത്രണങ്ങൾ എടുത്തു കളയാനും മുഖ്യമന്ത്രിമാരുടെ പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കോവിഡ്-19 പ്രതിരോധ സംഘത്തിന്റെ ഭാഗമായ ഒരു ഉന്നത ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. മുൻ യോഗങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരെ മാത്രമായിരുന്നു ഉൾപ്പെടുത്തിയിരുന്നതെങ്കിൽ ഇക്കുറി എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാർ വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുകയും അവർക്ക് അഭിപ്രായങ്ങൾ പറയാൻ അവസരം നൽകുകയും ചെയ്യും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pm narendra modi meeting with chief ministers lock down extension

Next Story
വന്ദേ ഭാരത്: ഗൾഫിൽനിന്ന് ഇന്ന് രണ്ട് വിമാനങ്ങൾ കേരളത്തിലേക്ക്Air India
The moderation of comments is automated and not cleared manually by malayalam.indianexpress.com