Latest News
കോവിഡ്: അടുത്ത മൂന്നാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു
22,064 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53; 128 മരണം

കേരളത്തിന്റെയും ഇന്ത്യയുടെയും വികസനം ആഘോഷിക്കപ്പെടുന്നു: പ്രധാനമന്ത്രി

കേരളത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് കേന്ദ്രവുമായി സഹകരിച്ചു പ്രവർത്തിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. നേരത്തെ നിശ്ചയിച്ചതിൽ നിന്നും അര മണിക്കൂറിലേറെ വെെകിയാണ് മോദി കൊച്ചിയിലെത്തിയത്. സാങ്കേതികമായ കാരണങ്ങളാലാണ് പ്രധാനമന്ത്രിയുടെ വരവ് വെെകിയത്.

2.55ന് ഉദ്ഘാടന വേദിയില്‍ എത്തും വിധമായിരുന്നു യാത്രാ പരിപാടികള്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ 3.30 നാണ് അദ്ദേഹം കൊച്ചിയിൽ എത്തിയത്. മറ്റ് പരിപാടികളുടെ സമയവും അതനുസരിച്ച് മാറും. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി ജി.സുധാകരന്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു.

നാവിക സേനാ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലെത്തിയ പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററില്‍ രാജഗിരി കോളേജ് ഹെലിപാഡില്‍ ഇറങ്ങി.

കേരളത്തിന്റെയും ഇന്ത്യയുടെയും വികസനങ്ങൾ ആഘോഷിക്കപ്പെടാനാണ് ഇപ്പോൾ ഒത്തുകൂടിയിരിക്കുന്നതെന്ന് കൊച്ചിയിലെ വേദിയിൽ പ്രധാനമന്ത്രി പറഞ്ഞു. ബിപിസിഎല്ലിന്റെ പ്രൊപിലിന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്‌ട് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. 6,100 കോടിയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി നാടിനു സമർപ്പിച്ചത്. ടൂറിസം മേഖലയിൽ മികച്ച നേട്ടങ്ങൾ കെെവരിക്കാനും വളർച്ച സാധ്യമാക്കാനും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സാധിച്ചുവെന്ന് മോദി പറഞ്ഞു.

“കൂടുതൽ താെഴിൽ അവസരങ്ങൾ സൃഷ്‌ടിക്കാൻ ഈ പദ്ധതികളിലൂടെ സാധിക്കും. കൊച്ചിയിലേത് ആധുനിക എണ്ണശുദ്ധീകരണ ശാലകളിൽ ഒന്നാണ്. രാജ്യത്തിന്റെ ആത്മനിർഭരതയിലേക്കുള്ള വഴിയാണ് കൊച്ചിയിലെ പുതിയ വികസന പദ്ധതികളിലൂടെ വഴി തുറന്നിരിക്കുന്നത്. രാജ്യാന്തരവിനോദസഞ്ചാരം തടസപ്പെട്ടത് പ്രാദേശിക ടൂറിസത്തിന് നേട്ടമാകും. സ്റ്റാര്‍ട്ടപ്പുകള്‍ നൂതനമായ ടൂറിസം ഉല്‍പന്നങ്ങളെക്കുറിച്ച് ചിന്തിക്കണം. കോവിഡ് പ്രതിസന്ധി അവസരങ്ങളാക്കണം,” മോദി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും പരസ്‌പരം അഭിവാദ്യം ചെയ്യുന്നു, ഫൊട്ടോ: നിതിൻ ആർ.കെ.

തുറമുഖത്തെ ദക്ഷിണ കല്‍ക്കരി ബര്‍ത്തിന്റെ പുനര്‍നിര്‍മാണ ശിലാസ്ഥാപനവും കൊച്ചി കപ്പല്‍ശാലയിലെ മറൈന്‍ എന്‍ജിനിയറിങ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ‌്യൂട്ടിന്റെ ഉദ്ഘാടനവും വെല്ലിങ്ടണ്‍ ഐലന്‍ഡിലെ റോ-റോ വെസലുകളുടെ സമര്‍പ്പണവും പ്രധാനമന്ത്രി നിർവഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. കേരളത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് കേന്ദ്രവുമായി സഹകരിച്ചു പ്രവർത്തിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപി കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി കേരളത്തിൽ നിന്നു മടങ്ങുക.

ചെന്നൈയിലെ പരിപാടികൾക്ക് ശേഷമാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നത്. തമിഴ്‌നാട്ടിലെ കർഷകരെ മോദി പ്രശംസിച്ചു. പുൽവാമ ഭീകരാക്രമണത്തിന്റെ രണ്ടാം വാർഷിക ദിനമായ ഇന്ന് രാജ്യത്തിനായി ജീവൻ വെടിഞ്ഞ എല്ലാ സൈനികർക്കും മോദി ആദരമർപ്പിച്ചു.

പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തോട് അനുബന്ധിച്ച് കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നേവൽ ബെയ്‌സ്, വാത്തുരുത്തി, ബിഓടി ഈസ്റ്റ്, തേവര ഫെറി ജങ്ഷൻ, കുണ്ടന്നൂർ എന്നീ ഭാഗങ്ങളിൽ ഞായറാഴ്‌ച ഉച്ചയ്ക്ക് 12 മുതൽ രാത്രി 07 വരെയായിരിക്കും ഗതാഗത നിയന്ത്രണം.

പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്

 • ഗതാഗത നിയന്ത്രണമുള്ള സമയങ്ങളിൽ എറണാകുളം നഗരത്തിൽ നിന്നും പശ്ചിമ കൊച്ചിയിലേക്ക് പോകേണ്ട വാഹനങ്ങൾ എസ്സ് എ റോഡ്, വൈറ്റില, കുണ്ടന്നൂർ മേൽപ്പാലം, അരൂർ, ഇടക്കൊച്ചി വഴി പോകണം.
 • പശ്ചിമ കൊച്ചിയിൽ നിന്നും എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ഇടക്കൊച്ചി, അരൂർ വഴി പോകേണ്ടതാണ്.
 • എറണാകുളം നഗരത്തിൽ നിന്നും പശ്ചിമ കൊച്ചിയിലേക്കും പശ്ചിമ കൊച്ചിയിൽ നിന്നും എറണാകുളത്തേക്കും പോകേണ്ട വാഹനങ്ങൾക്ക് ഗോശ്രീ റോഡ്, വൈപ്പിൻ വഴിയുള്ള ജംഗാർ സർവീസ് പ്രയോജനപ്പെടുത്താവുന്നതാണ്.
 • കാക്കനാട് സിഗ്നൽ ജങ്ഷൻ ഭാഗത്തു നിന്നും ഇരുമ്പനം, തൃപ്പുണിത്തുറ, ഭാഗത്തേക്ക് പോകുന്ന സീപോർട്ട്-എയർപോർട്ട് റോഡിൽ ഗതാഗത നിയന്ത്രണം ഉള്ളതിനാൽ കളമശേരി, കാക്കനാട് എന്നീ ഭാഗങ്ങളിൽ നിന്നും സീപോർട്ട്-എയർപോർട്ട് റോഡ് വഴി തൃപ്പുണിത്തുറ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കാക്കനാട് സിഗ്നൽ ജങ്ഷനിൽ നിന്നും ബൈപ്പാസിലെത്തി യാത്ര തുടരേണ്ടതാണ്.
 • കാക്കനാട് പാർക്ക് റസിഡൻസി ഹോട്ടലിന് മുന്നിലുള്ള റോഡിലുള്ള യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ കാക്കനാട് സിഗ്നൽ ജങ്ഷനിൽ നിന്നും പാലാരിവട്ടം ബൈപ്പാസിലെത്തി യാത്ര തുടരേണ്ടതാണ്.
 • കരിമുകൾ ജഷ്നനിൽ നിന്നും അമ്പലമുകൾ ഭാഗത്തേക്ക് ഗതാഗത നിയന്ത്രണമുള്ളതിനാൽ ആലുവ-പെരുമ്പാവൂർ-വണ്ടർലാ-പള്ളിക്കര ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കരിമുകൾ ജഷ്നിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പീച്ചിങ്ങാച്ചിറ ജഷ്നലെത്തി അവിടെ നിന്നും പുത്തൻകുരിശ് വഴി തിരുവാങ്കുളത്തെത്തി യാത്ര തുടരേണ്ടതാണ്.
 • പീച്ചിങ്ങാച്ചിറ ജഷ്നിൽ നിന്നും കരിമുകൾ ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല.
 • ഹിൽപാലസിന് മുന്നിൽ നിന്നും അമ്പലമുകൾ ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല.
 • കരിങ്ങാച്ചിറ ജങ്ഷനിൽ നിന്നും ഇരുമ്പനം ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല.
 • ഏരൂർ ഭാഗത്ത് നിന്ന് എസ്എൻ ജങ്ഷനിലേക്ക് വരുന്നവർ എസ്എൻ ജങ്ഷനിൽ നിന്നും നേരെ കിഴക്കേ കോട്ട ജങ്ഷനിലെത്തി യാത്ര തുടരേണ്ടതാണ്.
 • എസ്എൻ ജങ്ഷനിൽ നിന്നും നേരേ സീപോർട്ട് എയർപോർട്ട് റോഡ്, കരിങ്ങാച്ചിറ, ഇരുമ്പനം, അമ്പലമുകൾ എന്നീ ഭാഗങ്ങളിലേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല.
 • തിരുവാങ്കുളം ഭാഗത്തു നിന്നും കാക്കനാട്, എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കിഴക്കേകോട്ട, മിനി ബൈപ്പാസ്, വൈറ്റില വഴി തിരിഞ്ഞു പോകേണ്ടതാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pm narendra modi kerala visit traffic regulation in kochi on sunday

Next Story
പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ; ബിജെപി കോർ കമ്മിറ്റി യോഗത്തിലും പങ്കെടുക്കുംIndia coronavirus vaccine, India vaccine, PM modi vaccine, Pm Modi covid vaccine, Modi vaccine, India covid-19 vaccine, india news, malayalam news, news malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com