scorecardresearch
Latest News

പ്രധാനമന്ത്രിയുടെ സുരക്ഷാ ക്രമീകരണത്തിലെ വീഴ്ച; കേസെടുത്ത് പൊലീസ്

കേസില്‍ ഇതുവരെ ആരെയും പ്രതി ചേര്‍ത്തിട്ടില്ലെന്നാണ് വിവരം

Modi, Kerala Visit

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് സുരക്ഷാ ക്രമീകരണത്തില്‍ ഉണ്ടായ വീഴ്ചയില്‍ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് കേസ്. കേസില്‍ ഇതുവരെ ആരെയും പ്രതി ചേര്‍ത്തിട്ടില്ലെന്നാണ് വിവരം.

പ്രധാനമന്ത്രിക്കെതിരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്നായിരുന്നു ഊമക്കത്ത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് കത്ത് ലഭിച്ചത്. കേരളത്തില്‍ സന്ദര്‍ശനത്തിന് എത്തുമ്പോള്‍ പ്രധാനമന്ത്രിക്കു നേരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്നാണ് കത്തില്‍ പറയുന്നത്.

വിഷയം ഗൗരവമായി എടുക്കണമെന്നും സുരക്ഷ ഉറപ്പ് വരുത്തണമെന്നും പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന സുരക്ഷാഭീഷണികള്‍ ചൂണ്ടിക്കാട്ടുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ വേരുറപ്പിച്ചിരിക്കുന്ന രാജ്യാന്തര തീവ്രവാദി സംഘടനകളുടെ സ്വാധീനം ഗൗരവമായി കാണണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു.

സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിക്കൊണ്ടും നിര്‍ദേശങ്ങള്‍ നല്‍കിയും ഇന്റലിജന്‍സ് മേധാവി ടി കെ വിനോദ്കുമാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് സുരക്ഷാ ഭീഷണിയെക്കുറിച്ച് വ്യക്തമാക്കുന്നത്.

രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി ഇന്നലെ കൊച്ചിയിലെത്തിയത്. ഇന്നലെ കൊച്ചിയില്‍ യുവം 2023 പരിപാടിയില്‍ സംസാരിച്ച അദ്ദേഹം ഇന്ന് കൊച്ചി വാട്ടര്‍ മെട്രൊ, വന്ദേ ഭാരത് ട്രെയിന്‍ എന്നിവ നാടിന് സമര്‍പ്പിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pm modis security arrangement leak contonment police case registered