scorecardresearch

കേന്ദ്ര സർക്കാർ കേരളത്തിനൊപ്പമെന്ന് മോദി; വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം 11:30ഓടെ പുത്തരിക്കണ്ടം മൈതാനത്തു തന്നെ സംഘടിപ്പിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും

ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം 11:30ഓടെ പുത്തരിക്കണ്ടം മൈതാനത്തു തന്നെ സംഘടിപ്പിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
modi11

നരേന്ദ്രമോദി

തിരുവനന്തപുരം: തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേരളത്തിനൊപ്പമെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൻറ വികസനത്തിന് ഇനി മുതൽ പുതിയ ദിശാബോധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

Advertisment

കേരളത്തിൻ്റെ റെയിൽവേ വികസന ചരിത്രത്തിൽ നിർണായക ചുവടുവയ്പ്പായി മൂന്ന് അമൃത് ഭാരത് എക്‌സ്‌പ്രസുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് നാടിന് സമർപ്പിച്ചുകൊണ്ടുള്ള ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചത്.

തിരുവനന്തപുരം സെൻട്രൽ-താംബരം അമൃത് ഭാരത് എക്സ്പ്രസ്, തിരുവനന്തപുരം നോർത്ത്-ചർലപ്പള്ളി അമൃത് ഭാരത് എക്സ്പ്രസ്, നാഗർകോവിൽ ജങ്ഷൻ-മംഗളൂരു ജഎൻ അമൃത് ഭാരത് എക്സ്പ്രസ്, തൃശൂർ-ഗുരുവായൂർ പാസഞ്ചർ ട്രെയിൻ എന്നിവയാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്.

Also Read: കേരളത്തിൽ കുതിച്ചുപായാൻ 3 അമൃത് ഭാരത്; 4 പുതിയ ട്രെയിനുകൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

കേരളത്തിലെ നഗരങ്ങളിലെ ദരിദ്ര കുടുംബങ്ങൾക്കും ആവാസ് യോജന വഴി വീട് കിട്ടിയെന്ന് ചടങ്ങിൽ മോദി പറഞ്ഞു. എന്റെ സുഹൃത്തുക്കളെ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മോദിയുടെ പ്രസം​ഗം. നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്കായി സർക്കാർ ഒത്തിരി കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'മുമ്പ് ധനികരുടെ കൈകളിൽ മാത്രമായിരുന്നു ക്രെഡിറ്റ് കാർഡ്. ഇപ്പോൾ തെരുവ് കച്ചവടക്കാരുടെ കൈകളിലും ക്രെഡിറ്റ് കാർഡ് എത്തി. കേരളത്തിൽ ഗുണഭോക്താക്കളായി 10,000 പേരുണ്ടെന്നും തിരുവനന്തപുരത്ത് 600 ൽ അധികം പേരുണ്ടെന്നും' മോദി പറഞ്ഞു. 

ട്രെയിൻ ഫ്ലാഗ് ഓഫിന് പുറമെ മറ്റ് ചില വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. പിഎം സ്വനിധി വായ്പാ വിതരണവും സിഎസ്ഐആർ - എൻഐഐഎസ്‌ടി ടെക്നോളജി ഹബ്ബിൻ്റെ ശിലാസ്ഥാപനവും വേദിയിൽ വച്ച് പ്രധാനമന്ത്രി നിർവഹിച്ചു.

Also Read:ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ഔദ്യോഗികമായി മുന്നണിയുടെ ഭാഗമാകും

റോഡ് ഷോയ്ക്ക് ശേഷം വേദിയിലെത്തിയ പ്രധാനമന്ത്രിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേർക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി ഉൾപ്പെടെയുള്ള പ്രമുഖരും ഈ സുപ്രധാന ചടങ്ങിൽ സന്നിഹിതരായിരുന്നു. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തു. 

അമൃത് ഭാരത് ട്രെയിനുകളടക്കം ലഭിച്ചത് പ്രാധാന്യമുള്ള കാര്യങ്ങളാണെന്ന് ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. . പല പദ്ധതികളും കേരളം നിരന്തരമായി ആവശ്യപ്പെട്ടതാണെന്നും അവ യാഥാർത്ഥ്യമാകുന്നതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികൾക്ക് അനുമതി നൽകിയതിന് പ്രധാനമന്ത്രിയോടുള്ള ആത്മാർത്ഥമായ നന്ദി അറിയിക്കുന്നുവെന്നും, ഭാവിയിലും കേരളത്തോട് ഈ കരുതൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നതാും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ മറ്റ് വിവിധ മേഖലകളിലെ ആവശ്യങ്ങളും നിറവേറ്റപ്പെടുമെന്നും സമയബന്ധിതമായി നടപ്പിലാക്കാൻ പ്രധാനമന്ത്രി ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read More: സർക്കാർ വാഹനങ്ങൾക്ക് ഇനി പ്രത്യേക രജിസ്‌ട്രേഷൻ സീരീസ്; ആയുസ്സും കൂടും

Modi Thiruvananthapuram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: