scorecardresearch

പ്രധാനമന്ത്രി വെള്ളിയാഴ്ച കേരളത്തിൽ; തിരുവനന്തപുരത്ത് ബിജെപിയുടെ വിജയാഘോഷത്തിൽ പങ്കെടുക്കും

വെള്ളിയാഴ്ച പുത്തരിക്കണ്ടം മൈതാനത്താണ് പരിപാടികൾ. ആദ്യം അമൃത് ഭാരത് സർവീസുൾപ്പടെ നാല് പുതിയ ട്രെയ്‌നുകളുടെ ഫ്‌ലാഗ് ഓഫ്. പിന്നാലെയാണ് ബി ജെ പിയുടെ പൊതുസമ്മേളനം

വെള്ളിയാഴ്ച പുത്തരിക്കണ്ടം മൈതാനത്താണ് പരിപാടികൾ. ആദ്യം അമൃത് ഭാരത് സർവീസുൾപ്പടെ നാല് പുതിയ ട്രെയ്‌നുകളുടെ ഫ്‌ലാഗ് ഓഫ്. പിന്നാലെയാണ് ബി ജെ പിയുടെ പൊതുസമ്മേളനം

author-image
WebDesk
New Update
modi11

പ്രധാനമന്ത്രി വെള്ളിയാഴ്ച കേരളത്തിൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി വിജയം പിടിച്ചതിന്റെ ഭാഗമായുള്ള വിജയാഘോഷത്തിൽ പങ്കെടുക്കാനാണ് മോദി തലസ്ഥാന നഗരിയിൽ എത്തുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നേടിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തുമെന്നായിരുന്നു ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം. 

Advertisment

Also Read:ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണായക ദിനം; പത്മകുമാർ ഉൾപ്പടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

ഭരണം പിടിച്ചതിന് പിന്നാലെ വാക്ക്പാലിച്ച് എത്തുന്ന മോദിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ തലസ്ഥാനത്ത് ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ നിന്നുള്ള അമൃത് ഭാരത് റെയിൽ സർവീസ് അന്നേ ദിവസം പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും.

Also Read:ശബരിമല സ്വര്‍ണക്കൊള്ള: മുഴുവൻ പ്രതികളുടെയും വീടുകളിൽ ഇ.ഡി റെയ്ഡ്

തലസ്ഥാനത്ത് പുതിയ കേന്ദ്ര പദ്ധതികൾ, സ്മാർട്ട് സിറ്റിയുടെ അടുത്തഘട്ടം, മാലിന്യ സംസ്‌ക്കരണത്തിനുള്ള ബൃഹദ് സംരഭം, വിഴിഞ്ഞം തുറമുഖം കണക്ട് ചെയ്തുള്ള വികസന കോറിഡോർ അടക്കമുള്ള പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ ഉണ്ടാകുമെന്നാണ് സൂചന. 

Also Read:ചലച്ചിത്ര പ്രവർത്തകരുടെ സമരം പിൻവലിച്ചു; നാളെ സിനിമ ചിത്രീകരണം മുടങ്ങില്ല

വെള്ളിയാഴ്ച പുത്തരിക്കണ്ടം മൈതാനത്താണ് പരിപാടികൾ. ആദ്യം അമൃത് ഭാരത് സർവീസുൾപ്പടെ നാല് പുതിയ ട്രെയ്‌നുകളുടെ ഫ്‌ലാഗ് ഓഫ്. പിന്നാലെയാണ് ബി ജെ പിയുടെ പൊതുസമ്മേളനം. സമ്മേളനത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയികളെ മോദി അഭിസംബോധന ചെയ്യും. നേരത്തെ കഴിഞ്ഞ ആഴ്ച അമിത് ഷാ തലസ്ഥാനത്തെത്തി ബിജെപിയുടെ നിയമസഭാ മുന്നൊരുക്കങ്ങൾ വിലയിരുത്തിയിരുന്നു.

Read More:കേന്ദ്രവിമർശനം ഗവർണർ വിഴുങ്ങി, സഭയിൽ തിരുത്തി മുഖ്യമന്ത്രി; നയപ്രഖ്യാപനത്തിൽ നാടകീയ നീക്കങ്ങൾ

Thiruvananthapuram Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: