തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം കേരളത്തിലെത്തും. ലോക്സഭ തിരഞ്ഞെടുപ്പുകൾക്കുള്ള തയ്യാറെടുപ്പുകൾ തുടക്കം കുറിച്ച് കൊണ്ടാണ് മോദി കേരളത്തിലെത്തുക. ജനുവരി ആറിന് കേരളത്തിലെത്തുന്ന അദ്ദേഹം ബിജെപിയുടെ പത്തനംതിട്ടയില്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കും.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സന്ദര്‍ശിക്കാനായാണ് എത്തുന്നത്. ജനുവരി ആറിന് അദ്ദേഹം ആന്ധ്രയിലെ ഗുണ്ടൂരിൽ പ്രസംഗിക്കും. ഇതിന് ശേഷമാകും പത്തനംതിട്ടയയിലെത്തുക. ശബരിമല വിഷയത്തില്‍ സംസ്ഥാന ബിജെപി നേതൃത്വത്തിന് കരുത്ത് പകരുക എന്നതാണ് മോദിയുടെ പത്തനംതിട്ടയിലെ സന്ദര്‍ശന ഉദ്ദേശം.
ജനുവരി 27ന് തൃശൂരിലും അദ്ദേഹം സന്ദര്‍ശനം നടത്തും. അതേസമയം ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഡിസംബര്‍ 31ന് പാലക്കാട്ടെ റാലിയില്‍ പങ്കെടുക്കുന്നുണ്ട്. ബി.ജെ.പി കോർ കമ്മിറ്റി സംസ്ഥാന ഭാരവാഹികളുടെ യോഗത്തിന് ശേഷമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവന്നത്.