കുമ്മനം രാജശേഖരന്‍ ഡല്‍ഹിയിലെത്തി; മന്ത്രിസഭയില്‍ സ്ഥാനം ലഭിക്കുമോയെന്ന് ഉറ്റുനോക്കി കേരളം

നേരത്തെ സത്യപ്രതിജ്ഞയ്ക്ക് പോകുന്നില്ലെന്നായിരുന്നു കുമ്മനം വ്യക്തമാക്കിയിരുന്നത്

Kummanam Rajasekharan, കുമ്മനം രാജശേഖരന്‍, Narendra Modi, നരേന്ദ്രമോദി, Oath taking, സത്യപ്രതിജ്ഞാ ചടങ്ങ്, BJP, ബിജെപി, Minister, Delhi, ന്യൂഡല്‍ഹി, ie malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: കുമ്മനം രാജശേഖരൻ ഡൽഹിയിലെത്തി. പുലർച്ചെയാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. നേരത്തെ സത്യപ്രതിജ്ഞയ്ക്ക് പോകുന്നില്ലെന്നായിരുന്നു കുമ്മനം വ്യക്തമാക്കിയിരുന്നത്. ഇതിനിടെയാണ് ഉടനടി ഡൽഹിയിലെത്താൻ കുമ്മനത്തിന് നിർദേശം ലഭിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് മന്ത്രിസഭയിലേക്ക് സാധ്യതയുളള വ്യക്തിയാണ് കുമ്മനം.

നേരത്തെ മിസോറം ഗവർണർ സ്ഥാനം രാജി വച്ചാണ് കുമ്മനം തിരുവനന്തപുരത്ത് നിന്ന് മത്സരിച്ചത്. വിജയസാധ്യതയുണ്ടെന്ന് കരുതപ്പെട്ടിരുന്ന മണ്ഡലത്തിൽ പക്ഷേ, ഒന്നരലക്ഷത്തോളം ഭൂരിപക്ഷത്തിന് ശശി തരൂരിനോട് തോറ്റു.

Read More: ക്രോസ് വോട്ടിങ് ആത്മഹത്യാപരമെന്ന് കുമ്മനം രാജശേഖരൻ

കുമ്മനത്തെ പരിസ്ഥിതി വകുപ്പ് മന്ത്രിയായി പരിഗണിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. 1500 ഓളം അതിഥികളും ബിംസ്ടെക് രാജ്യത്തലവന്‍മാരും പങ്കെടുക്കുന്ന വിപുലമായ ചടങ്ങില്‍ പുതിയ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പഴയ അംഗങ്ങളായ പ്രകാശ് ജാവേദ്കര്‍, നിര്‍മ്മല സീതാരാമന്‍, അര്‍ജുന്‍ മേഘ്വാള്‍, നരേന്ദ്ര സിങ് തോമര്‍, രവിശങ്കര്‍ പ്രസാദ് എന്നിവര്‍ പുതിയ മന്ത്രിസഭയിലും അംഗങ്ങളാകും എന്നാണ് സൂചന.

ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവല്‍ തുടരും. രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിക്കും നിതിന്‍ ഗഡ്കരിക്കും കേന്ദ്രമന്ത്രിസഭയില്‍ നിര്‍ണായക പദവിയുണ്ടാകും. കേരളത്തില്‍ നിന്ന് കുമ്മനം രാജശേഖരന്‍, വി.മുരളീധരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരുടെ പേരുകളാണ് മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതിനുള്ള ചര്‍ച്ചയിലുള്ളത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pm modi takes oath today kummanam rajasekharan reaches delhi

Next Story
വ്യാജരേഖ കേസ്: ചര്‍ച്ചയിലൂടെ പരിഹരിക്കാനാകില്ലെന്ന് സഭാ നേതൃത്വംSyro-Malabar-Ernakulam-Angamaly-Archdiocese
The moderation of comments is automated and not cleared manually by malayalam.indianexpress.com