/indian-express-malayalam/media/media_files/M0TSmAUGNnyT3edYFMj4.jpg)
ഫയൽ ചിത്രം
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് ഇന്നും നാളെയും എറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതലും, 17ന് അതിരാവിലെ 3 മണി മുതൽ ഉച്ചവരെയും ആയിരിക്കും ഗതാഗത നിയന്ത്രണം. 16, 17 തിയതികളിൽ കൊച്ചി നഗരത്തിലേക്ക് വരുന്നവർ പൊതുഗതാഗത മാർഗ്ഗമായ കൊച്ചി മെട്രോ ഉപയോഗിക്കുന്നത് തിരക്ക് നിയന്ത്രിക്കാൻ സഹായിക്കും.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി വരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് 6.45ന് ഐഎൻഎസ് ഗരുഡയിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങും. അതിന് ശേഷം 7.15ഓടെ കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങും. കൊച്ചിയിൽ രാത്രി 7.30നാണ് മോദിയുടെ റോഡ് ഷോ ആരംഭിക്കുക. മഹാരാജാസ് കോളേജ് ഗ്രൗണ്ട് മുതൽ ഗവ.ഗസ്റ്റ് ഹൗസ് വരെയുള്ള 1.3 കിലോ മീറ്റർ ദൂരത്തിലാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് എറണാകുളം സർക്കാർ അതിഥി മന്ദിരത്തിലാണ് പ്രധാനമന്ത്രി തങ്ങുക.
ജനുവരി 17നു രാവിലെ ഗസ്റ്റ് ഹൗസിൽ നിന്നു ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്കു പോകുന്ന പ്രധാനമന്ത്രി രാവില 7.40ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും.തുടർന്ന് സുരേഷ് ഗോപി എം.പി യുടെ മകളുടെ കല്ല്യാണ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം 9.50 ന് ഹെലിക്കോപ്റ്റർ മാർഗ്ഗം തൃപ്രയാറിലേക്ക് തിരിക്കും.10.30 നാണ് പ്രധാനമന്ത്രി ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുക.
ശേഷം ഉച്ചയ്ക്ക് 12ന് കൊച്ചി വെല്ലിങ്ടൺ ഐലൻഡിൽ എത്തുകയും കൊച്ചി കപ്പൽശാലയിലെ ഇന്റർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റിയുടേയും ഡ്രൈ ഡോക്കിന്റെയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. ഇതോടൊപ്പം തന്നെ വൈപ്പിൻ പുതുവൈപ്പിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എൽ പി ജി ഇറക്കുമതി ടെർമിനലും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
തുടർന്ന് 1.30ന് മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ ബിജെപിയുടെ പാർട്ടി പരിപാടിയായ ശക്തികേന്ദ്ര സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കും. ഇതിന് ശേഷം 2.35ന് പ്രധാനമന്ത്രി ഐഎൻഎസ് ഗരുഡയിലേക്ക് പുറപ്പെടുകയും അവിടെ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുകയും ഡൽഹിയിലേക്ക് മടങ്ങുകയും ചെയ്യും.
- ഹൈക്കോടതി ജംഗ്ഷൻ, എംജി റോഡ് രാജാജി ജംഗ്ഷൻ, കലൂർ ജംഗ്ഷൻ, കടവന്ത്ര ജംഗ്ഷൻ, തേവര- മട്ടുമ്മൽ ജംഗ്ഷൻ, തേവര ഫെറി, BOT ഈസ്റ്റ്, CIFT ജംഗ്ഷൻ എന്നീ ഭാഗങ്ങളിൽ നിന്നും വാഹനങ്ങൾ വഴി തിരിച്ച് വിടുന്നതായിരിക്കും. സിറ്റിയിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
- പശ്ചിമ കൊച്ചി ഭാഗത്തു നിന്നും ആശുപത്രി ആവശ്യങ്ങൾക്കായി വരുന്ന എമർജൻസി വാഹനങ്ങൾ, തേവര ഫെറിയിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് മട്ടുമ്മൽ ജങ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ്, കോന്തുരുത്തി റോഡിലൂടെ പനമ്പളളി നഗർ വഴി മോനരമ ജങ്ഷനിലെത്തി മെഡിക്കൽ ട്രസ്റ്റിലേക്കും, വളഞ്ഞമ്പലത്ത് നിന്നും വലത്തേക്ക് തിരിഞ്ഞ് ചിറ്റൂർ റോഡിലൂടെ ഇയ്യാട്ടുമുക്ക്, മഹാകവി ജി റോഡിലൂടെ കാരിക്കാമുറി റോഡിൽ കയറി ഇടത്ത് തിരിഞ്ഞ് അമ്മൻ കോവിൽ റോഡ് വഴി ഷേണായീസ് തിയ്യേറ്റർ റോഡ് വഴി എംജി റോഡിൽ യു ടേൺ എടുത്ത് മുല്ലശേരി കനാൽ റോഡിലൂടെ ടി ഡി റോഡ് വഴി ജനറൽ ആശുപത്രിയുടെ കിഴക്കേ വശത്തെ ഗേറ്റ് വഴി ആശുപത്രിയിൽ പ്രവേശിക്കേണ്ടതാണ്.
- വൈപ്പിൻ ഭാഗത്തു നിന്നും കലൂർ ഭാഗത്തു നിന്നും വരുന്ന എമർജൻസി വാഹനങ്ങൾ ടി ഡി റോഡ്- കാനൻ ഷെഡ് റോഡ് വഴി ജനറൽ ആശുപത്രിയുടെ കിഴക്കേ ഗേറ്റ് വഴി ആശുപത്രിയിൽ പ്രവേശിക്കേണ്ടതാണ്. ജനറൽ ആശുപത്രിയുടെ തെക്ക് വശത്തുളള ഹോസ്പിറ്റൽ റോഡിൽ 16ന് വൈകിട്ട് 3 മണി മുതൽ 6 മണി വരെ വാഹന ഗതാഗതം അനുവദിക്കുന്നതല്ല.
- 16, 17 തിയതികളിൽ കൊച്ചി നഗരത്തിലേക്ക് വരുന്നവർ പൊതുഗതാഗത മാർഗ്ഗമായ കൊച്ചി മെട്രോ ഉപയോഗിക്കുന്നത് തിരക്ക് നിയന്ത്രിക്കാൻ സഹായിക്കും. ബ്ലോക്ക് ഒഴിവാക്കാനും വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താനും ഇത് സഹായകരമായിരിക്കും.
പ്രധാനമന്ത്രി ചൊവ്വാഴ്ച വൈകിട്ട് കൊച്ചിയിലെത്തും; ദ്വിദിന സന്ദർശനത്തിന്റെ മുഴുവൻ വിവരങ്ങളും അറിയാം
Read More
- മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി മോദി കാണുന്നില്ല; നഷ്ടപ്പെട്ടതെല്ലാം കോൺഗ്രസ് തിരിച്ചുപിടിക്കും: രാഹുൽ ഗാന്ധി
- യുവ മോഡലിന്റെ കൊലപാതകം: മൃതദേഹം കണ്ടെടുത്തത് കനാലിൽ നിന്ന്
- ബംഗാളിലെ സീറ്റ് ധാരണയ്ക്കായി കോൺഗ്രസുമായി ചർച്ചയ്ക്കില്ല: ഇന്ത്യാ മുന്നണിയെ സമ്മർദ്ദത്തിലാക്കി മമത
- ലോക്സഭാ തിരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ജനുവരി അവസാനത്തോടെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us