scorecardresearch

പ്രധാനമന്ത്രിയുടെ കേരള സന്ദർശനം; തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

ശംഖുമുഖം-എയർപോർട്ട് ഭാഗവും, പുത്തരികണ്ടം-കിഴക്കേകോട്ട ഭാഗവും വ്യാഴം, വെള്ളി ദിവസങ്ങളിൽ താല്കാലിക റെഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്

ശംഖുമുഖം-എയർപോർട്ട് ഭാഗവും, പുത്തരികണ്ടം-കിഴക്കേകോട്ട ഭാഗവും വ്യാഴം, വെള്ളി ദിവസങ്ങളിൽ താല്കാലിക റെഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്

author-image
WebDesk
New Update
Modi

ഫയൽ ഫൊട്ടോ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ശംഖുമുഖം-എയർപോർട്ട് ഭാഗവും, പുത്തരികണ്ടം-കിഴക്കേകോട്ട ഭാഗവും വ്യാഴം, വെള്ളി ദിവസങ്ങളിൽ താല്കാലിക റെഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment

ഈ ദിവസങ്ങളില്‍ ശംഖുംമുഖം - എയർപോർട്ട് ഭാഗത്തും പുത്തരികണ്ടം -കിഴക്കേകോട്ട ഭാഗത്തുമുള്ള രണ്ടു കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ/ ഡ്രോൺ ക്യാമറകൾ ഉപയോഗിക്കുന്നതും, പട്ടം, ബലൂണുകൾ എന്നിവ പറത്തുന്നതും, ലേസർ ബീം ലൈറ്റുകൾ എന്നിവ ഉപയോഗിക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു. തിരുവനന്തപുരം നഗരത്തിലേക്ക് കടന്നുവരുന്ന എല്ലാ വാഹനങ്ങളും നഗരാതിര്‍ത്തിയില്‍ കര്‍ശന സുരക്ഷ പരിശോധനക്ക് വിധേയമാകേണ്ടതാണ്.

ഗതാഗത ക്രമീകരണം
വെള്ളിയാഴ്ച രാവിലെ 07.00 മണിമുതല്‍ ഉച്ചയ്ക്ക് 02.00 മണിവരെ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളി രാവിലെ 07.00 മണി മുതല്‍ ഉച്ചയ്ക്ക് 02.00 മണി വരെ ഡൊമസ്‌റ്റിക് എയര്‍പോര്‍ട്ട് - ശംഖുമുഖം -ആള്‍സെയിന്റ്സ് - ചാക്ക – പേട്ട - പള്ളിമുക്ക് - പാറ്റൂര്‍ - ജനറല്‍ ആശുപത്രി - ആശാന്‍ സ്ക്വയര്‍- രക്തസാക്ഷി മണ്ഠപം- വിജെറ്റി- മെയിന്‍ഗേറ്റ്- സ്റ്റാച്യു-പുളിമൂട് - ആയൂര്‍വേദ കോളേജ്- ഓവര്‍ ബ്രിഡ്ജ്- മേലെപഴവങ്ങാടി-പവര്‍ഹൌസ് ജംഗ്ഷന്‍- ചൂരക്കാട്ട്പാളയം വരെ റോഡിന്റെ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.

Also Read: ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ഔദ്യോഗികമായി മുന്നണിയുടെ ഭാഗമാകും

വെള്ളിയാഴ്ച രാവിലെ 07.00 മണി മുതല്‍ ഉച്ചയ്ക്ക് 02.00 മണി വരെ ശംഖുംമുഖം - ഡൊമസ്റ്റിക് എയര്‍ പോര്‍ട്ട് -വലിയതുറ – പൊന്നറപ്പാലം -കല്ലുംമ്മൂട് - അനന്തപുരി ഹോസ്പിറ്റല്‍ -ഈഞ്ചയ്ക്കല്‍ - മിത്രാനന്ദപുരം - എസ് പി ഫോര്‍ട്ട് - ശ്രീകണ്ഠേശ്വരം പാര്‍ക്ക് - തകരപ്പറമ്പ് മേല്‍പ്പാലം - പവര്‍ഹൌസ് ജംഗ്ക്ഷന്‍ വരെയുളള റോഡിലും, - ചാക്ക-അനന്തപുരി ഹോസ്പിറ്റല്‍ റോഡിന്റെയും ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള റോഡുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതും അത്തരത്തില്‍ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണ്.

നിരോധനമുള്ള സമയത്ത് പ്രധാന റോഡില്‍ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതും രാവിലെ 10.00 മണി മുതല്‍ 11.00 മണി വരെയും ഉച്ചയ്ക്ക് 12.00 മണി മുതല്‍ 1.00 മണി വരെയും ഗതാഗതം വഴിതിരിച്ചു വിടുന്നതുമാണ്. ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് ഭാഗത്ത് നിന്നും ശംഖുമുഖം വഴി പോകുന്ന വാഹനങ്ങള്‍ വലിയതുറ പൊന്നറ പാലം കല്ല് മൂട് ഭാഗം വഴിയും വെട്ടുകാട്, വേളി ഭാഗങ്ങളില്‍ നിന്നും ആള്‍സെയിന്‍സ് വഴി പോകുന്ന വാഹനങ്ങള്‍ മാധവപുരം, വെണ്‍ പാലവട്ടം വഴിയും പോകേണ്ടതാണ്.

Also Read: അമ്മയെന്ന സങ്കൽപ്പത്തിന് വിരുദ്ധമായ പ്രവർത്തി; ഒന്നരവയസ്സുകാരനെ കടലിൽ എറിഞ്ഞ് കൊന്ന കേസിൽ അമ്മയ്ക്ക് ജീവപരന്ത്യം

കഴക്കൂട്ടം ഭാഗത്ത് നിന്നും ചാക്ക വഴി തിരുവനന്തപുരം സിറ്റിയിലേക്ക് പോകുന്ന വാഹനങ്ങള്‍ വെണ്‍പാലവട്ടം -കുമാരപുരം- പട്ടം -കവടിയാര്‍ വഴി പോകേണ്ടതാണ്. പി.എം.ജി ഭാഗത്ത് നിന്നും പാളയം വഴി പോകുന്ന വാഹനങ്ങള്‍ LMS - പംബ്ലിക് ലൈബ്രറി - പഞ്ചാപുര വഴിയും വെള്ളയമ്പലം ഭഗത്ത് നിന്നും പാളയം വഴി പോകുന്ന വാഹനങ്ങള്‍ വഴുതയ്ക്കാട് -വിമന്‍സ് കോളേജ് - തൈക്കാട് വഴിയും പോകേണ്ടതാണ്.

തമ്പാനൂര്‍ ഭാഗത്ത് നിന്നും ഓവര്‍ബ്രിഡ്ജ് വഴി കിഴക്കെകോട്ട പോകേണ്ട വാഹനങ്ങല്‍ ചൂരയ്ക്കാട്ട് പാളയം- കിള്ളിപാലം - അട്ടക്കുളങ്ങര വഴി പോകേണ്ടതാണ്. അട്ടക്കുളങ്ങര ഭാഗത്ത് നിന്നും കിഴക്കെകോട്ട വഴി പോകുന്ന വാഹനങ്ങള്‍ കിള്ളിപ്പാലം വഴിയോ ഈഞ്ചയ്ക്കല്‍ വഴിയോ പോകേണ്ടതാണ്.

വാഹന പാര്‍ക്കിംഗ്
വെള്ളിയാഴ്ച പുത്തരികണ്ടം മൈതാനത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ വാഹനങ്ങളിൽ എത്തിച്ചേരുന്ന പ്രവർത്തകരെ കിള്ളിപാലം, അട്ടകുളങ്ങര, ശ്രീകണ്ഠേശ്വരം പാര്‍ക്ക് എന്നീ ഭാഗങ്ങളിൽ ഇറക്കിയ ശേഷം വലിയ വാഹനങ്ങൾ ആറ്റുുകാൽ പാർക്കിംഗ് ഗ്രൌണ്ട്, ഹോമിയോ കോളെജ് പാർക്കിംഗ് ഗ്രൌണ്ട്, ചാല സ്കൂൾ ഗ്രൌണ്ട്, പൂജപ്പുര ഗ്രൌണ്ട്, കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്കൂള്‍ ഗ്രൌണ്ട് എന്നിവിടങ്ങളിലും, ചെറിയ വാഹനങ്ങൾ ഫോർട്ട് സ്കൂൾ ഗ്രൌണ്ട്, മാഞ്ഞാലിക്കുളം ഗ്രൌണ്ട്, അട്ടക്കുളങ്ങര ഗവ. സെന്‍ട്രല്‍ സ്കൂൾ ഗ്രൌണ്ട് , വെള്ളയമ്പലം വാട്ടര്‍ ആതോറിറ്റി ഗ്രൌണ്ട്, ഫോര്‍ട്ട് ഹൈസ്കൂള്‍ എന്നിവിടങ്ങളിലും പാർക്കചെയ്യേണ്ടതാണ്.

Also Read:ശബരിമല സ്വർണ്ണക്കൊള്ള; നിയമസഭയിൽ നാടകീയ രംഗങ്ങൾ, ഏറ്റുമുട്ടി ഭരണ-പ്രതിപക്ഷ അംഗങ്ങൾ

വിമാനത്താവളത്തിലേക്കും, റെയില്‍വെ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകള്‍ ക്രമീകരിക്കേണ്ടതാണ്. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം, ചാക്ക ഫ്ളൈ ഓവര്‍, ഈഞ്ചക്കല്‍ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും ഇന്റര്‍നാഷണല്‍ ടെര്‍മിനലിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം ചാക്ക ഫ്ളൈ ഓവര്‍, ഈഞ്ചക്കല്‍, കല്ലുംമ്മൂട് അനന്തപുരി ആശുപത്രി സര്‍വീസ് റോഡ് വഴിയും പോകേണ്ടതാണ്.

തിരുവനന്തപുരം സിറ്റി പൊലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കേണ്ടതാണ്. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിന് പൊതുജനങ്ങള്‍ക്ക് 04712558731, 9497930055, എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Read More: എൻ വാസുവിന് ജാമ്യം നൽകാതെ സുപ്രീം കോടതി; ദൈവത്തെ കൊള്ളയടിച്ച കേസല്ലേയെന്ന് കോടതിയുടെ ചോദ്യം

Traffic Narendra Modi Trivandrum

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: