scorecardresearch

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: കൊച്ചി നഗരത്തില്‍ ഗതാഗത നിയന്ത്രണം

കൊച്ചി വാട്ടര്‍ മെട്രൊ ഉദ്ഘാടനം, വന്ദേ ഭാരത് ട്രെയിന്‍ ഫ്ലാഗ് ഓഫ് എന്നിവയ്ക്കായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്

narendra modi, bjp, ie malayalam

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗത നിയന്ത്രണം. തിങ്കളാഴ്ച (ഏപ്രില്‍ 24) ഉച്ച കഴിഞ്ഞും ചൊവ്വാഴ്ച (ഏപ്രില്‍ 25) രാവിലെയും കൊച്ചി സിറ്റി പരിധിയിലെ തേവര, തേവരഫെറി, എംജി റോഡ്, ഐലൻഡ്, BOT ഈസ്റ്റ് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണം.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം തമ്പാനൂർ ഡിപ്പോ അടച്ചിടാൻ തീരുമാനമായി. ഏപ്രിൽ 25-ന് രാവിലെ എട്ട് മുതൽ രാത്രി 11 വരെ ഡിപ്പോ പ്രവർത്തനം ഉണ്ടാകില്ല. ഡിപ്പോയിൽ നിന്നു സർവീസും ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഡിപ്പോ കോംപ്ലക്‌സിലെ കടകൾ പ്രവര്‍ത്തിക്കില്ല, പാര്‍ക്കിങ്ങിനും നിരോധനമുണ്ട്.

ബസ് സ്റ്റാന്റിലെ പാര്‍ക്കിങ്ങ് ഏരിയ തലേ ദിവസം ഒഴിപ്പിക്കാനാണ് തീരുമാനം തമ്പാനൂരിൽനിന്നുള്ള ബസ് സർവീസുകളെല്ലാം വികാസ് ഭവനിൽനിന്നായിരിക്കും നടത്തുക. ഇന്ന് ചേർന്ന കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥരുടെയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെയും യോഗത്തിലാണ് തീരുമാനമായിരിക്കുന്നത്.

കൊച്ചി വാട്ടര്‍ മെട്രൊ ഉദ്ഘാടനം, വന്ദേ ഭാരത് ട്രെയിന്‍ ഫ്ലാഗ് ഓഫ് എന്നിവയ്ക്കായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pm modi kerala visit traffic restrictions in kochi