പനമരം : വയനാട് ജില്ലയിലെ പനമരത്ത് പ്രായപൂർത്തിയാകാത്ത പ്ലസ്ടു വിദ്യാഥിനിയെ പീഡിപ്പിച്ചു. കെസിവൈഎം മാനന്തവാടി രൂപത കോർഡിനേറ്റർ സിജോ ജോർജ്ജാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. 23 വയസ്സുകാരനായ സിജോയെ പനമരം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പീഡനത്തേത്തുടർന്ന് പെൺകുട്ടി ഗർഭിണാവുകയും പ്രസവിക്കുകയും ചെയ്തു. 2016 ഡിസംബർ ഇരപത്തിയെട്ടിനാണ് കുട്ടി പ്രസവിച്ചത്.

പീഡനത്തിനിരയായ പെൺകുട്ടിയുടെ രഹസ്യ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. പെൺകുട്ടി പ്രസവിച്ച നവജാത ശിശുവിനെ കോഴിക്കോടെ അനാഥാലയത്തിലാണ് പാർപ്പിച്ചിരിക്കുന്നത്.

പ്രണയം നടിച്ചാണ് സിജോ പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു പ്രസവം. പെൺകുട്ടിയേയും കുഞ്ഞിനേയും കോഴിക്കോട്ടെ അനാഥാലയത്തിൽ പ്രതി പാർപ്പിച്ചിരിക്കുകയായിരുന്നു. പ്രായ പൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ ശേഷം സിജോ വിവാഹം കുട്ടിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകാതിരുന്നത്.

എന്നാൽ ഈ പെൺകുട്ടിയെ വിവാഹം ചെയ്യുന്നതിൽ സിജോയുടെ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചതോടെ സിജോ ആത്മഹത്യക്ക് ശ്രമിച്ചു. യുവാന്റെ ആത്മഹത്യ ശ്രമം അറിഞ്ഞ പൊലീസിന്റെ സ്പെഷ്യൽ ബ്രാഞ്ച് വിശദമായ അന്വേഷണം നടത്തിയതോടെയാണ് ഈ പീഡന വാർത്തകൾ പുറത്ത് വന്നത്.

പീഡന വാർത്ത പുറത്താകുമെന്ന് മനസ്സിലായ സിജോ കഴിഞ്ഞ മാസമാണ് കൈസിവൈഎം രൂപത കോർഡിനേറ്റർ സ്ഥാനത്ത് നിന്ന് രാജിവെച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ