/indian-express-malayalam/media/media_files/uploads/2021/12/exam.jpg)
തിരുവനന്തപുരം: പ്ലസ് ടു കെമിസ്ട്രി മൂല്യനിര്‍ണയത്തിനായി പുതിയ ഉത്തര സൂചിക പ്രസിദ്ധീകരിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ്. നാളെ മുതല്‍ മൂല്യനിര്‍ണയ നടപടികള്‍ പുനരാരംഭിക്കും. പുതിയ ഉത്തരസൂചിക പ്രകാരം മാത്രമെ മൂല്യനിര്‍ണയം നടത്താന്‍ പാടുള്ളുവെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.
മൂല്യനിര്‍ണയം പുനരാരംഭിക്കുന്ന ദിനത്തിലെ ആദ്യ സെഷന്‍ ഉത്തരസൂചിക പരിചയപ്പെടുന്നതിനായി ഉപയോഗിക്കാവുന്നതാണ്. നിലവില്‍ ഒന്നാം മൂല്യനിര്‍ണയം നടത്തിയ കെമിസ്ട്രി പേപ്പറുകളുടെ കാര്യത്തില്‍ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് പിന്നീട് സര്‍ക്കുലര്‍ പുറത്തിറക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കെമിസ്ട്രി ഉത്തരസൂചികയില്‍ ഗുരുതരമായ ചില പിഴവുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 26-ാം തീയതി ഉത്തര സൂചിക ഹയര്‍ സെക്കന്‍ഡറി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നതായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമമാക്കിയിരുന്നു.
കെമിസ്ട്രി ഉത്തര സൂചിക പുനപരിശോധിച്ച് തയ്യാറാക്കി നല്‍കുന്നതിനായി സര്‍ക്കാര്‍ 15 അധ്യാപകരെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇതില്‍ മൂന്ന് പേര്‍ ഗവേഷണ ബിരുദമുള്ള കോളേജ് അധ്യാപകര്‍ ആണെന്നും മന്ത്രി ശിവന്‍കുട്ടി അറിയിച്ചിരുന്നു.
നേരത്തെ പ്ലസ് ടു മൂല്യനിര്‍ണയം ബഹിഷ്കരിക്കാനുള്ള അധ്യാപക സംഘടനകളുടെ തീരുമാനത്തെ വിദ്യാഭ്യാസ മന്ത്രി വിമര്‍ശിച്ചിരുന്നു. പരീക്ഷ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ചില അധ്യാപക സംഘടനകള്‍ സര്‍ക്കാര്‍ വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.
Also Read: അതിവേഗം കോണ്‍ഗ്രസ്; തൃക്കാക്കരയില്‍ ഉമ തോമസ് സ്ഥാനാര്‍ഥി; ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.