മലബാറിന് ആശ്വാസം: പ്ലസ് വണ്ണിന് 10 ശതമാനം സീറ്റ് കൂടി വർധിപ്പിച്ചു

നേരത്തെ സംസ്ഥാനമൊട്ടാകെ വർധിപ്പിച്ച 20 ശതമാനം സീറ്റിന് പുറമെയാണ് ഈ​ വർധന

CBSE Results 2019, സിബിഎസ്ഇ പരീക്ഷഫലം, cbse plus two, cbse, cbse board result, www.cbse.nic.in, cbse 12th result 2019, cbse 12th result 2019, cbse.nic.in, cbseresults.nic.in, cbse board 12th result 2019, cbse class 12 result 2019, cbse class 12 result 2019, cbse 12th result 2019 date, cbse 12th result 2019 date, cbse board class 12 result 2019 date, cbse board class 12 result 2019 date, cbse exam, cbse exam result 2019 പ്ലസ് ടൂ, പത്താം ക്ലാസ്, cbse results, cbse, board exam results, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളിൽ സർക്കാർ, എയിഡഡ് സ്കൂളുകളിലെ പ്ലസ് വണ്ണിന് 10 ശതമാനം സീറ്റുകൾ വർധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ററി സ്കൂളുകളിലും പ്ലസ് വണ്ണിന് 10 ശതമാനം സീറ്റുകൂടി വര്‍ധിപ്പിക്കുവാനാണ് മന്ത്രിസഭാ തീരുമാനം.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ററി സ്കൂളുകളിലും ഈ അധ്യയനവര്‍ഷം 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് ആറു ജില്ലകളില്‍ 10 ശതമാനം സീറ്റുകൂടി വര്‍ധിപ്പിക്കുന്നത്.

മരട് അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം

എറണാകുളം മരട് കാട്ടിത്തല സ്കൂള്‍ വാന്‍ അപകടത്തില്‍ മരിച്ച വിദ്യാലക്ഷ്‌മി (ആയത്ത്പറമ്പില്‍ വീട്ടില്‍ സനലിന്‍റെ മകള്‍), ആദിത്യന്‍ എസ്.നായര്‍ (മരട് ശ്രീജിത്തിന്‍റെ മകന്‍) എന്നീ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. ഇതേ അപകടത്തില്‍ മരിച്ച കൊച്ചാടിത്തറ ലത ഉണ്ണിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അനുവദിക്കും. തുക ലത ഉണ്ണിയുടെ കുട്ടികളുടെ പേരില്‍ നിക്ഷേപിക്കും.

തൊടുപുഴ മെഡിക്കൽ കോളേജും പാലക്കാട് ഐഐടിയും

തൊടുപുഴ മെഡിക്കൽ കോളേജിനും പാലക്കാട് ഐഐടിക്കും സ്ഥലം കൈമാറാൻ തീരുമാനമെടുത്തു. തൊടുപുഴയിൽ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിന് റവന്യൂ വകുപ്പിന്‍റെ 40 ഏക്കര്‍ ഭൂമി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് നല്‍കാന്‍ തീരുമാനിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിയാണ് ഭൂമി നല്‍കുക. പാലക്കാട്ടെ ഐഐടിക്കു വേണ്ടി പുതുശ്ശേരി വെസ്റ്റ് വില്ലേജില്‍ 8.8 ഹെക്‌ടര്‍ റവന്യൂ ഭൂമി കൈമാറാന്‍ തീരുമാനിച്ചു.

ഓഖി ദുരന്തം: വീട്ടുവാടക നൽകും

ഓഖി ചുഴലിക്കാറ്റില്‍ വീട് പൂര്‍ണമായും നഷ്‌ടപ്പെട്ട 74 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വീട് പുനര്‍നിര്‍മ്മിക്കുന്നതുവരെ വീട്ടുവാടകയായി മാസം 3000 രൂപ പന്ത്രണ്ട് മാസത്തേക്ക് അനുവദിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് വീട് നഷ്‌ടപ്പെട്ട കുടുംബങ്ങള്‍. മൊത്തം 26.64 ലക്ഷം രൂപ ഇതിനുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും.

കേരള സബോര്‍ഡിനേറ്റ് ജുഡീഷ്യറിയിലെ ജുഡിഷ്യല്‍ ഓഫീസര്‍മാര്‍ക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്‍റെ 30 ശതമാനവും വിരമിച്ച ഓഫീസര്‍മാര്‍ക്ക് പെന്‍ഷന്‍റെ 30 ശതമാനവും ഇടക്കാല ആശ്വാസമായി അനുവദിക്കും. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. 2016 ജനുവരി ഒന്നുമുതല്‍ ഇതിന് പ്രാബല്യമുണ്ടാകും. അഞ്ച് ജവഹര്‍ ബാലഭവനുകളിലെ സര്‍ക്കാര്‍ അംഗീകൃത ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Plus one seat increased 10 percentage in malabar schools

Next Story
വിലക്ക് ലംഘിച്ചവരാണ് ഒറ്റമൂലിയുമായി ഇറങ്ങുന്നത്; ഹസ്സനെയും ഉമ്മൻ ചാണ്ടിയെയും കടന്നാക്രമിച്ച് സുധീരൻvm sudheeran
The moderation of comments is automated and not cleared manually by malayalam.indianexpress.com