തിരുവനന്തപുരം: പ്ലസ് വണ്ണിലെ ജ്യോഗ്രഫി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു എന്ന ആരോപണത്തെപ്പറ്റി ഹയർ സെക്കന്ററി ഡയറക്ടർ അന്വേഷിക്കും. മോഡൽ പരീക്ഷയിലെ ചോദ്യങ്ങൾ ഫൈനൽ പരീക്ഷയിലും ആവർത്തിച്ചു എന്നാണ് ആരോപണം ഉയർന്നത്. സംഭവത്തെപ്പറ്റി ഉടൻ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രിയാണ് നിർദ്ദേശിച്ചിട്ടുള്ളത്.

43 മാർക്കിന്റെ ചോദ്യങ്ങളാണ് ആവർത്തിച്ചത്. ഇതാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. ഇടതു അധ്യാപക സംഘടനയായ കെഎസ്ടിഎ ആണ് മോഡൽ പരീക്ഷയ്ക്കുളള ചോദ്യങ്ങൾ തയാറാക്കിയത്. ആകെ 60 മാർക്കിന്റെ ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ 43 മാർക്കിന്റെ ചോദ്യങ്ങളും മോഡൽ പരീക്ഷയുടെ ചോദ്യപേപ്പറിനോട് സാമ്യമുളളതും ചിലത് അതേ ചോദ്യങ്ങളുമെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം. ഇതിൽതന്നെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മോഡൽ പരീക്ഷയിലെ ചോദ്യം അതേപടി പകർത്തിയിരിക്കുകയാണ്. കഴിഞ്ഞ 21നായിരുന്നു പരീക്ഷ നടന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ