തിരുവനന്തപുരം: വ്യാ​ഴാ​ഴ്ച മു​ത​ൽ പുതിയ പ്ല​സ് വ​ണ്‍ ബാച്ചിന്റെ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കും. ഇത് സംബന്ധിച്ച് ഉത്തരവ് ഹയർസെക്കന്ററി ഡയറക്ടർ പുറത്തിറക്കി. പ്ലസ് വണ്ണിലേക്കുള്ള ആദ്യ അലോട്ട്മെന്റ് ഇതിനകം പൂർത്തിയായിട്ടുണ്ട്. ര​ണ്ടാ​മ​ത്തെ അ​ലോ​ട്ട്‌​മെ​ന്‍റ് ചൊ​വ്വാ​ഴ്ച രാ​വി​ലെ 10 ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. വി​ശ​ദാം​ശ​ങ്ങ​ള്‍ www.hscap.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ര​ണ്ടാ​മ​ത്തെ ലി​സ്റ്റ് പ്ര​കാ​ര​മു​ള​ള പ്ര​വേ​ശ​നം ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. അ​ലോ​ട്ട്‌​മെ​ന്‍റ് ല​ഭി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രെ അ​ഞ്ചി​ന് മു​മ്പ് പ്ര​വേ​ശ​നം നേ​ട​ണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്‌​മെ​ന്‍റി​ന് ജൂ​ലൈ ആ​റ് മു​ത​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. അ​പേ​ക്ഷി​ച്ചി​ട്ടും ഇ​തു​വ​രെ അ​ലോ​ട്ട്‌​മെ​ന്‍റ് ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ര്‍ നി​ല​വി​ലു​ള​ള അ​പേ​ക്ഷ പു​തു​ക്കി പു​തി​യ ഓ​പ്ഷ​നു​ക​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്ത് സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്‌​മെ​ന്‍റി​ന് അ​പേ​ക്ഷി​ക്ക​ണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.