scorecardresearch

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ജയിലിലടച്ചു; 14 ദിവസം പാലാ സബ് ജയിലിൽ

കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജിയും ഹൈക്കോടതി തളളി

കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജിയും ഹൈക്കോടതി തളളി

author-image
WebDesk
New Update
തുടർച്ചയായി കോടതിയിൽ ഹാജരായില്ല; ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി, ജാമ്യക്കാർക്കെതിരെയും കേസ്

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പാലാ കോടതിയിൽ ഹാജരാക്കിയ ബിഷപ്പിനെ അടുത്ത മാസം ഒക്ടോബർ ആറ് വരെ റിമാന്റ് ചെയ്തു. ബിഷപ്പിനെ പാലാ സബ് ജയിലിലേക്ക് മാറ്റി. ബിഷപ്പിന്റെ ജാമ്യ ഹർജി  വ്യാഴാഴ്ച പരിഗണിക്കും.

Advertisment

അതിനിടെ, കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. പൊലീസിനെ സ്വതന്ത്രമായി അന്വേഷിക്കാന്‍ വിടുകയാണ് വേണ്ടതെന്ന് കോടതി നിലപാടെടുത്തു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ക്കുപിന്നില്‍ മറ്റെന്തെങ്കിലും താല്‍പര്യമുണ്ടോയെന്നും കോടതി ആരാഞ്ഞു. പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന് പറഞ്ഞതോടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി, ഹർജിക്കാർ പിൻവലിച്ചു.

കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജി പരിഗണിച്ചപ്പോഴാണ് പൊലീസിനെ സ്വതന്ത്രമായി അന്വേഷിക്കാൻ വിടുകയാണ് വേണ്ടതെന്ന് കോടതി നിലപാടെടുത്തത്. കന്യാസ്ത്രീ നല്‍കിയ പീഡനപരാതിയില്‍ വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് ശേഷമാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസറ്റ് ചെയ്തത്. മൂന്ന് ദിവസം ഏതാണ്ട് 23 മണിക്കൂറിലേറെയാണ് ബിഷപ്പിനെ ചോദ്യം ചെയ്തത്.

Advertisment

പാലാ കോടതി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട അദ്ദേഹത്തെ തെളിവെടുപ്പിന് ശേഷം ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കി. വൈദ്യപരിശോധന, തെളിവെടുപ്പടക്കം നിര്‍ണായക ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് പൊലീസിന്‍റെ നടപടി. നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായുള്ള അപേക്ഷയും അന്വേഷണ സംഘം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

ബിഷപ്പിന്‍റെ ലൈംഗികശേഷി പരിശോധനഫലവും ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറും. ബിഷപ്പിനെ പീഡനം നടന്ന കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത് ഇന്നലെയാണ്. അന്വേഷണത്തിലെ നിര്‍ണായക നടപടിയാണ് പൂര്‍ത്തീകരിച്ചത്. 2014 മുതല്‍ 16 വരെ 13 തവണയും കന്യാസ്ത്രീ പീഡനത്തിന് ഇരയായത് മഠത്തിലെ 20-ാം നമ്പര്‍ മുറിയിലാണ്.

അരമണിക്കൂര്‍ നീണ്ട തെളിവെടുപ്പിന് ശേഷം ബിഷപിനെ കോട്ടയം പൊലീസ് ക്ലബിലെത്തിച്ച് ചോദ്യം ചെയ്തു. ബിഷപ്പിന്‍റെ ലൈംഗിക ശേഷി പരിശോധനയും അന്വേഷണ സംഘം നേരത്തെ പൂര്‍ത്തിയാക്കി. അന്വേഷണത്തിന് സഹയകമായ നടപടികള്‍ പൂര്‍ത്തീകരിച്ചതിനാല്‍ ബിഷപ്പിനെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിലപാട്.

Rape Cases Bishop

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: