കൊച്ചി: കണ്ണൂർ യുണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. വിസിയെ നീക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ.പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ. പി. ജോസ് എന്നിവർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് അമിത് റാവൽ പരിഗണിച്ചത്.
ഹർജി നിലനിൽക്കില്ലെന്നും പൊതുതാൽപര്യ ഹർജിയായാണ് പരിഗണിക്കേണ്ടതെന്നും സർക്കാർ ചൂണ്ടിക്കാട്ടി. പുതിയ നിയമനമല്ല, പുനർനിയമനമാണ് നടന്നതെന്നും സർക്കാർ വ്യക്തമാക്കി.
പുതിയ വിസിയെ തിരഞ്ഞെടുക്കന്നതിന് സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് വിജ്ഞാപനം ഇറക്കിയെങ്കിലും പിൻവലിച്ച് ഗോപിനാഥ് രവീന്ദ്രനെ തുടരാൻ അനുവദിച്ചെന്നും, 60 വയസ്സ് പൂർത്തിയായ ഗോപിനാഥ് രവീന്ദ്രനെ വിസി ആയി തുടരാൻ അനുവദിച്ചത് യുജിസി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി.
Also Read: പെരിയ ഇരട്ടക്കൊല: മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ ഉൾപ്പെടെ 10 പേരെ പ്രതിചേർത്തതായി സിബിഐ