തി​രു​വ​ന​ന്ത​പു​രം: യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഏറെ വിവാദമുണ്ടാക്കിയ ബാർ കോഴ കേസ് അട്ടിമറിച്ച സംഭവത്തിൽ വിധി ഫെബ്രുവരി 15 ന് പറയും. മുൻ വിജിലൻസ് ഡയറക്ടർ എൻ.ശങ്കർ റെഡ്ഡി കേസ് അട്ടിമറിച്ചെന്നായിരുന്നു ആരോപണം.

ശങ്കർ റെഡ്ഡിയെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് തള്ളണമെന്ന ഹർജിയിലാണ് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി വിധി പറയുന്നത്.

ബാർ കോഴ കേസ് അന്വേഷിച്ച വിജിലൻസ് എസ് പി ആർ.സുകേശനെ സമ്മർദ്ദം ചെലുത്തിയാണ് കേസ് അട്ടിമറിച്ചത് എന്നാണ് ആരോപണം. ശങ്കർ റെഡ്ഡിയും എസ്‌പി ആർ.സുകേശനും കേസിൽ എതിർകക്ഷികളാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.