തിരുവനന്തപുരം: സംസ്ഥാനത്ത് പബ്ബുകള്‍ തുറക്കുന്നതിന്റെ സൂചനകള്‍ നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ പ്രതിവാര പരിപാടിയായ ‘നാം മുന്നോട്ടി’ലാണ് അദ്ദേഹം പബ്ബുകള്‍ തുറക്കുന്നതിനെ കുറിച്ച് പറഞ്ഞത്.

രാത്രി വൈകിയും ജോലി ചെയ്യുന്നവര്‍ക്ക് ജോലിക്ക് ശേഷം അല്‍പം ഉല്ലസിക്കാന്‍ സൗകര്യമില്ലെന്ന പരാതിയുണ്ടെന്നും ഈ സാഹചര്യത്തില്‍ പബ്ബുകള്‍ ആരംഭിക്കുന്നത് പരിഗണിക്കുന്നുണ്ടെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

”രാത്രി വൈകിയും പ്രവര്‍ത്തിക്കുന്ന ഐടി ഉദ്യോഗസ്ഥരെ പോലെയുള്ളവര്‍ക്ക് ജോലി ശേഷം അല്‍പ്പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ അതിന് സൗകര്യമില്ലെന്ന പരാതിയുണ്ട്. അതുകൊണ്ട് പബ്ബുകള്‍ തുടങ്ങുന്നത് പരിഗണനയിലുണ്ട്” മുഖ്യമന്ത്രി പറഞ്ഞു.

ബിവ്‌റേജസ് മദ്യ വില്‍പ്പന കേന്ദ്രങ്ങളില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ചും പരിഗണിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആളുകള്‍ ക്യൂ നിന്ന് ബുദ്ധിമുട്ടുന്നത് ഒഴിവാക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റ് രീതിയില്‍ കടകളില്‍ നിന്ന് നോക്കി വാങ്ങുന്ന സമ്പ്രദായം കൊണ്ടുവരുന്നത് ആലോചിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.