scorecardresearch

അടിച്ചു കണ്ണ് പൊട്ടിക്കും; ലോറി ഡ്രൈവറോട് കോപിച്ച് പി.കെ.ശശി എംഎല്‍എ, വീഡിയോ

അമിത വേഗത്തിൽ വന്ന ടിപ്പർ എംഎൽഎയുടെ വാഹനത്തെ അപകടകരമായ രീതിയിൽ മറികടന്നതാണ് എംഎല്‍എയെ ചൊടിപ്പിച്ചത്

അമിത വേഗത്തിൽ വന്ന ടിപ്പർ എംഎൽഎയുടെ വാഹനത്തെ അപകടകരമായ രീതിയിൽ മറികടന്നതാണ് എംഎല്‍എയെ ചൊടിപ്പിച്ചത്

author-image
WebDesk
New Update
PK Sasi MLA Shouting Lorry Driver

പാലക്കാട്: അമിത വേഗതയില്‍ പോയ ടിപ്പര്‍ ലോറി ഡ്രൈവറെ തടഞ്ഞുനിര്‍ത്തി ഷൊർണൂര്‍ എംഎല്‍എ പി.കെ.ശശി. ലോറി ഡ്രൈവറെ എംഎല്‍എ കണക്കിനു ശകാരിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സ്ഥലത്തുണ്ടായിരുന്ന ആളാണ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

Advertisment

ടിപ്പര്‍ ലോറിക്കരികില്‍ എത്തിയ എംഎല്‍എ തന്റെ വണ്ടി നിര്‍ത്തി ഡ്രൈവറോട് ദേഷ്യപ്പെടുകയായിരുന്നു. അടിച്ച് കണ്ണ് പൊട്ടിക്കുമെന്ന് എംഎല്‍എ പറയുന്നതായി വീഡിയോയില്‍ കേള്‍ക്കാം. ചെര്‍പ്പുളശേരി മാങ്ങോടാണ് സംഭവം.

Read Also: ശശി മാന്യനാണ്; എംഎല്‍എയെ ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യം

അമിത വേഗത്തിൽ വന്ന ടിപ്പർ എംഎൽഎയുടെ വാഹനത്തെ അപകടകരമായ രീതിയിൽ മറികടന്നതാണ് എംഎല്‍എയെ ചൊടിപ്പിച്ചത്. തന്റെ ജീവന് അപകടകരമായ രീതിയിലായിരുന്നു ടിപ്പർ കടന്നുപോയതെന്ന് എംഎൽഎ പറഞ്ഞു.

Advertisment

വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ടിപ്പർ ഡ്രൈവർ ഇഖ്ബാലിന്റെ വിശദീകരണ വീഡിയോയും പുറത്തിറങ്ങി. തനിക്കാണ് തെറ്റ് പറ്റിയതെന്നും എംഎൽഎ ഉപദേശിച്ചതാണെന്നും ഡ്രൈവർ വീഡിയോയിൽ പറയുന്നു. പി.കെ.ശശിക്കെതിരെയുള്ള ആയുധമായാണ് സോഷ്യൽ മീഡിയയിൽ പലരും വീഡിയോ പങ്കുവയ്‌ക്കുന്നത്. സംഭവത്തിൽ പി.കെ.ശശിയുടെ പ്രതികരണമൊന്നും ഇതുവരെ വന്നിട്ടില്ല.

പീഡന ആരോപണത്തിൽ പാർട്ടിയിൽ നിന്ന് ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്ത പി.കെ.ശശിയെ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തിട്ട് അധികം നാളായിട്ടില്ല. അതിനിടയിൽ പുതിയ വിവാദങ്ങൾ ഉണ്ടാകുമ്പോൾ അത് ജില്ലാ കമ്മിറ്റിയെയും പ്രതിസന്ധിയിലാക്കുന്നു. പാർട്ടിയിൽ നിന്നുള്ള ഒരു യുവതി പരാതിപ്പെട്ടിട്ടും സിപിഎം ശശിക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു.

Cpim Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: