‘ഹരിത’യുടെ പരാതിയില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് അറസ്റ്റില്‍

ഇന്നു ഉച്ചയ്ക്ക് ഒന്നരയോടെ കോഴിക്കോട് ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിൽ നവാസ് എത്തിയിരുന്നു

msf, pk, navas, ie malayalam

കോഴിക്കോട്: എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയിലെ അംഗങ്ങളുടെ പരാതിയിൽ പി.കെ.നവാസിനെ അറസ്റ്റ് ചെയ്തു. എംഎസ്എഫ് സംസ്ഥാന അധ്യക്ഷനാണ് നവാസ്. സംസ്ഥാന പ്രസിഡന്‍റ് പി.കെ.നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.അബ്ദുള്‍ വഹാബും ലൈംഗിക അധിക്ഷേപം നടത്തിയെന്ന ഹരിത അംഗങ്ങളുടെ പരാതിയിലാണ് അറസ്റ്റ്.

ഇന്നു ഉച്ചയ്ക്ക് ഒന്നരയോടെ കോഴിക്കോട് ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിൽ നവാസ് എത്തിയിരുന്നു. പൊലീസ് വിളിച്ചതനുസരിച്ചാണ് വന്നതെന്നാണ് നവാസ് മാധ്യമങ്ങളോട് പറഞ്ഞത്. ചോദ്യം ചെയ്യലിനുശേഷമാണ് നവാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിൽ ഹരിതയിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ നവാസും അബ്ദുൾ വഹാബും മോശമായി സംസാരിച്ചുവെന്നാണ് വനിതാ അംഗങ്ങളുടെ ആരോപണം. ഇതു സംബന്ധിച്ച് വനിത അംഗങ്ങൾ വനിത കമ്മിഷന് പരാതി നൽകിയിരുന്നു. എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായും സംഘടനാ പരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ വനിത നേതാക്കൾ പറഞ്ഞിരിക്കുന്നത്.

അതിനിടെ, ഹരിത’യുടെ പരാതിയില്‍ എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരിനും പൊലീസ് നോട്ടിസ് അയച്ചിട്ടുണ്ട്. ഹരിത നേതാക്കളെ സംസ്ഥാന പ്രസിഡന്റ് അപമാനിച്ച യോഗത്തിലെ മിനിറ്റ്സ് ഹാജരാക്കാന്‍ നിര്‍ദേശം നൽകിയിട്ടുണ്ട്.

Read More: ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു; കടുത്ത അച്ചടക്ക ലംഘനം നടത്തിയെന്ന് മുസ്‌ലിം ലീഗ്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pk navas arrest msf haritha complaint

Next Story
നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം അതിരുകടന്നത്; പാലാ ബിഷപ്പിനെ വിമര്‍ശിച്ച് വി.ഡി. സതീശന്‍VD Satheeshan, Plus One, Plus on batches, Plus one seats, Niyama sabha, വിഡി സതീശൻ, പ്ലസ് വൺ, നിയമസഭ, പ്ലസ് വൺ സീറ്റ്, പ്ലസ് വൺ ബാച്ച്, malayalam news, kerala news, news in malayalam, latest news, malayalam latest news, വാർത്ത, വാർത്തകൾ, മലയാളം വാർത്തകൾ, കേരള വാർത്ത, കേരള വാർത്തകൾ, മലയാളം വാർത്ത, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express