/indian-express-malayalam/media/media_files/uploads/2017/04/kunjalikkuttyp-k-kunhalikutty_759.jpg)
ന്യൂഡല്‍ഹി: മുത്തലാഖ് വിവാദത്തിന് പിന്നാലെ ലോക്‌സഭയിലെ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഹാജര്‍ നിലയും വിവാദമാകുന്നു. 2017-2018 കാലയളവില്‍ കുഞ്ഞാലിക്കുട്ടിയുടെ സഭയിലെ ശരാശരി ഹാജര്‍നില അമ്പതു ശതമാനത്തിലും താഴെയാണ്. എണ്‍പത് ശതമാനം ഹാജരുള്ള ഇ.ടി മുഹമ്മദ് ബഷീറുമായി താരതമ്യം ചെയ്താണ് ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം ഉയരുന്നത്. കുഞ്ഞാലിക്കുട്ടിയുടെ പാര്‍ലിമെന്റിലെ മോശം ഹാജര്‍നില സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ഗൗരവത്തോടെയാണ്കാണുന്നത്.
പകുതി ദിവസങ്ങള്‍ പോലും കുഞ്ഞാലിക്കുട്ടി ലോക്‌സഭയില്‍ എത്തിയില്ല. മുത്തലാഖ് വിവാദത്തില്‍ കുരുക്കിലായ കുഞ്ഞാലിക്കുട്ടിക്ക് അടുത്ത തിരിച്ചടിയാണ് പുതിയ വിവരങ്ങള്‍. സഭയില്‍ ഹാജരാകാത്തത് സംബന്ധിച്ച് പാര്‍ട്ടി അദ്ദേഹത്തോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. നിലവിലെ സമ്മേളനം ആരംഭിച്ചതിന് ശേഷം ആദ്യ എട്ടുദിവസത്തിനിടെ കുഞ്ഞാലിക്കുട്ടി നാല് ദിവസം പോലും ഹാജരായില്ല. 2017ലാണ് കുഞ്ഞാലിക്കുട്ടി ഉപതിരഞ്ഞെടുപ്പിലൂടെ മലപ്പുറം മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഇതിന് ശേഷം നടന്ന അഞ്ചു ലോക്‌സഭാ സമ്മേളനങ്ങളിൽ 2017 ശീതകാല സമ്മേളനത്തില്‍ ഹാജര്‍നില 54 ശതമാനം ആയിരുന്നു. 2018ലെ ശീതകാല സമ്മേളനത്തിൽ ല്‍ 50 ശതമാനം. മണ്‍സൂണ്‍ സെഷനില്‍ യഥാക്രമം 47, 35 ശതമാനം വീതം. ബജറ്റ് സമ്മേളനത്തില്‍ ഹാജര്‍ 45 ശതമാനം. കുഞ്ഞാലിക്കുട്ടി കേരളത്തിലെത്തിയ ഉടന്‍തന്നെ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി ഉന്നതാധികാരസമിതി യോഗം ചേരും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.