scorecardresearch

കോണ്‍ഗ്രസിലെ കലാപം 'ചായക്കോപ്പയിലെ കൊടുങ്കാറ്റ്'; രാജ്യസഭാ സീറ്റ് വിവാദം നിസാരവത്കരിച്ച് കുഞ്ഞാലിക്കുട്ടി

ഈ കാറ്റ് കെട്ടടങ്ങുമെന്നും മുന്നണിയെ ശക്തിപ്പെടുത്തലാണ് ലക്ഷ്യമെന്നും കുഞ്ഞാലിക്കുട്ടി

ഈ കാറ്റ് കെട്ടടങ്ങുമെന്നും മുന്നണിയെ ശക്തിപ്പെടുത്തലാണ് ലക്ഷ്യമെന്നും കുഞ്ഞാലിക്കുട്ടി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
kunjalikutty, muslim league, triple talaq, loksabha, ie malayalam, കുഞ്ഞാലിക്കുട്ടി, മുത്തലാഖ് ബില്ല്, മുസ്ലീം ലീഗ്, ഐഇ മലയാളം

മലപ്പുറം: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉടലെടുത്ത കലാപം ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഈ കാറ്റ് കെട്ടടങ്ങുമെന്നും മുന്നണിയെ ശക്തിപ്പെടുത്തലാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 'പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനാണ് പ്രാധാന്യം നല്‍കേണ്ടത്. ബിജെപിക്കെതിരായ പോരാട്ടത്തിനാണ് ശ്രദ്ധ കൊടുക്കേണ്ടത്', കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Advertisment

ലീഗിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഒരു ഘട്ടത്തില്‍ മുന്നണി വിട്ടേക്കുമെന്ന ഭീഷമിയും കുഞ്ഞാലിക്കുട്ടി ഉയര്‍ത്തിയതായി റിപ്പോര്‍ട്ട് വന്നു. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഇത് ഹൈക്കമാന്റിനെ അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ സമ്മതത്തോടെ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാന്‍ തീരുമാനമായത്.

Rajyasabha Kunjalikutty Kerala Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: