കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രതിഷേധം ശക്തം; വേങ്ങരയിലെ വീട്ടിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച്

വോട്ടെടുപ്പ് സമയത്ത് സഭയിൽ പങ്കെടുക്കാതെ പ്രവാസി മലയാളിയുടെ മകളുടെ വിവാഹത്തിനാണ് കുഞ്ഞാലിക്കുട്ടി പോയത്

kunhalikutty, muslim leage , iuml,മുസ്‌ലിം ലീഗ്, സാദിഖ് അലി, sadiq ali thangal, triple talaq bill,മുത്തലാഖ്, ലോകസഭ, കുഞ് indianexpress, ഐഇ മലയാളം

തിരുവനന്തപുരം: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ഓർഡിനൻസിന് പകരമുള്ള ബില്ലിലെ വോട്ടെടുപ്പിൽ പങ്കെടുക്കാതെ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി വിട്ടുനിന്നതിൽ പ്രതിഷേധം ശക്തമാകുന്നു. ഐഎന്‍എല്‍ ഇന്ന് കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. അദ്ദേഹത്തിന്റെ വേങ്ങരയിലെ വീട്ടിലേക്കാണ് മാര്‍ച്ച് നടത്തുക.

മുത്തലാഖ് വിഷയത്തിൽ നടക്കുന്നത് തത്പരകക്ഷികളുടെ കുപ്രചാരാണമാണെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിപരമായും വിദേശപരമായും അത്യാവശ്യങ്ങൾ ഉള്ളത് കൊണ്ടാണ് പാർലമെന്റിൽ ഹാജരാകാൻ കഴിയാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വോട്ടെടുപ്പ് സമയത്ത് സഭയിൽ പങ്കെടുക്കാതെ പ്രവാസി മലയാളിയുടെ മകളുടെ വിവാഹത്തിന് പോയത് പാർട്ടിക്കുള്ളിലും പുതിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇതിനെ തുടർന്നാണ് വിശദീകരണവുമായി കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്.

‘മുത്തലാഖ് ബില്ലിന്മേലുള്ള വോട്ടെടുപ്പില്‍ ഞാൻ ഹാജരായില്ലെന്നതുമായി ബന്ധപ്പെട്ട് ചില തല്‍പര കക്ഷികള്‍ പ്രചാരണം നടത്തുന്നുണ്ട്. ഇത് വസ്തുതാപരമായി ശരിയല്ല. മുത്തലാഖ് ബില്‍ രണ്ടാം വട്ടം ലോക്‌സഭയില്‍ വരുമ്പോള്‍ ചര്‍ച്ചക്കു ശേഷം ബഹിഷ്‌കരിക്കുക എന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ചില കക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പൊടുന്നനെ തീരുമാനിച്ചപ്പോള്‍, മുസ്‌ലിം ലീഗും പ്രതിഷേധ വോട്ട് ചെയ്യുന്നതാണ് നല്ലത് എന്ന് അപ്പോള്‍ത്തന്നെ ഞാനും, ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയും കൂടിയാലോചിച്ചു തീരുമാനിച്ചു. അദ്ദേഹം അത് നിര്‍വഹിക്കുകയും ചെയ്തു. അതിനാലാണ്, പാര്‍ട്ടിപരമായും വിദേശ യാത്രാപരമായും മറ്റും പല അത്യാവശ്യങ്ങളുള്ളതിനാല്‍ പാര്‍ലമെന്റില്‍ ഞാൻ ഹാജരാവാതിരുന്നത്. പെട്ടെന്ന് എടുത്ത തീരുമാനമായതിനാലാണ് എതിര്‍ത്ത് വോട്ട് ചെയ്യാന്‍ 11 പേര്‍ മാത്രം ഉണ്ടായത്. പൂര്‍ണമായ നിലക്കുള്ള വോട്ടെടുപ്പല്ല അവിടെ നടന്നതും. വസ്തുത ഇതായിരിക്കെ, കുപ്രചാരണമാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്നത്,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pk kunjalikkutty responds on his absence in loksabha during triple talaq debate

Next Story
വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; ആർഎസ്എസ് പ്രവർത്തകൻ ആലപ്പുഴയിൽ പിടിയിൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express