scorecardresearch

മതേതര നിലപാടിന്റേയും കൂട്ടായ പ്രവര്‍ത്തനത്തിന്റേയും വിജയമെന്ന് കുഞ്ഞാലിക്കുട്ടി

ഭൂരിപക്ഷത്തിന്റെ എണ്ണം പറയുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി

ഭൂരിപക്ഷത്തിന്റെ എണ്ണം പറയുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
kunhalikutty, muslim leage , iuml,മുസ്‌ലിം ലീഗ്, സാദിഖ് അലി, sadiq ali thangal, triple talaq bill,മുത്തലാഖ്, ലോകസഭ, കുഞ് indianexpress, ഐഇ മലയാളം

മലപ്പുറം: മലപ്പുറം  ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്‍റെ മുന്നേറ്റത്തിനു കാരണം മതേതര നിലപാടിന്‍റെ വിജയമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. യുഡിഎഫ് ഒറ്റക്കെട്ടായി നിന്നതിന്‍റെ ഗുണമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Advertisment

ഉപതെരഞ്ഞെടുപ്പില്‍ വിജയത്തെക്കുറിച്ചോ ഭൂരിപക്ഷത്തെക്കുറിച്ചോ ആശങ്കയില്ലെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു. ഭൂരിപക്ഷം ഒന്നുകില്‍ 2014നേക്കാള്‍ വര്‍ധിക്കും അല്ലെങ്കില്‍ അതിനടുത്തുണ്ടാകും. ഭൂരിപക്ഷത്തിന്റെ എണ്ണം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

വോട്ടെണ്ണല്‍ രാവിലെ എട്ടു മണിയോടെ മലപ്പുറം ഗവ. കോളേജില്‍ ആരംഭിച്ചു. കുഞ്ഞാലിക്കുട്ടിയുടെ ലീഡ് പതിനായിരം കടന്നു. മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, വേങ്ങര എന്നിവിടങ്ങളിൽ കുഞ്ഞാലിക്കുട്ടി ലീഡ് ചെയ്യുകയാണ്. കൊണ്ടോട്ടി, വള്ളിക്കുന്ന് എന്നിവിടങ്ങളിൽ മാത്രമാണ് ഇടതുപക്ഷ സ്ഥാനാർഥി എം.ബി. ഫൈസൽ മുന്നിട്ടു നിൽക്കുന്നത്.

ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണിയത്. കൗണ്ടിങ് സൂപ്പര്‍വൈസര്‍ വൊട്ടെണ്ണല്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഷീറ്റ് മണ്ഡലത്തിലെ അസിസ്റ്റന്റ് ഒബ്‌സര്‍വര്‍ക്കു കൈമാറും. തുടര്‍ന്ന് എല്ലാ മണ്ഡലത്തിന്റെയും വോട്ടുകളുടെ എണ്ണം ശേഖരിച്ചു ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ അമിത് മീണയായിരിക്കും അന്തിമഫലം പ്രഖ്യാപിക്കുക.

Malappuram Kunjalikutty Loksabha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: