/indian-express-malayalam/media/media_files/uploads/2017/08/kunss-horz.jpg)
ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള മുസ്ളിംലീഗ് എം.പിമാരായ പി.കെ.കുഞ്ഞാലിക്കുട്ടിക്കും പി.വി.അബ്ദുൾ വഹാബിനും വോട്ട് ചെയ്യാനായില്ല. പാര്‍ലമെന്റിലേക്ക് വൈകി എത്തിയതാണ് ഇരുവര്‍ക്കും വിനയായത്. വോട്ടിംഗ് സമയം കഴിഞ്ഞതിനു ശേഷമായിരുന്നു ഇരുവരും പാര്‍ലമെന്റിലെത്തിയത്.
രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ ആയിരുന്നു വോട്ട് രേഖപ്പെടുത്താനുള്ള സമയം. വോട്ട് ചെയ്യാനായി മുംബയിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ച ഇരുവരും മൂന്ന് വിമാനങ്ങൾ മാറിക്കയറിയാണ് പാർലമെന്റിലെത്തിയത്. അപ്പോഴേക്കും വോട്ടിംഗ് സമയം അവസാനിച്ചിരുന്നു. അതേസമയം വിമാനം മനപ്പൂര്‍വ്വം വൈകിപ്പിച്ചതാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. എയര്‍ ഇന്ത്യ വിമാനം മനപ്പൂര്‍വ്വം വൈകിപ്പിച്ചതാണെന്നും പകരം സംവിധാനം ഒരുക്കാന്‍ തയ്യാറായില്ലെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.അഞ്ച് മണിക്കൂറാണ് വിമാനത്തിനകത്ത് ഇരുന്നതെന്നും മനപ്പൂര്‍വമായിരുന്നു നടപടിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങിയിട്ടുണ്ട്. മണിക്കൂറുകള്‍ക്കകം ഫലം പുറത്തുവരും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us