ഇനി കേരളത്തിൽ; പി.കെ.കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചു

സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ എത്തുമെന്ന് ആത്മവിശ്വാസമുള്ളതുകൊണ്ടാണ് രാജിവയ്‌ക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി

kunhalikutty, muslim leage , iuml,മുസ്‌ലിം ലീഗ്, സാദിഖ് അലി, sadiq ali thangal, triple talaq bill,മുത്തലാഖ്, ലോകസഭ, കുഞ് indianexpress, ഐഇ മലയാളം

ന്യൂഡൽഹി: മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗത്വം രാജിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു മുന്നോടിയായിട്ടാണ് കുഞ്ഞാലിക്കുട്ടിയുടെ രാജി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തെയാണ് കുഞ്ഞാലിക്കുട്ടി പ്രതിനിധീകരിക്കുന്നത്. ലോക്‌സഭാ സ്‌പീക്കറുടെ ചേംബറിലെത്തിയാണ് കുഞ്ഞാലിക്കുട്ടി രാജി സമർപ്പിച്ചത്. പാർട്ടിയുടെ നിർദേശപ്രകാരമാണ് രാജിയെന്ന് അദ്ദേഹം പ്രതികരിച്ചു. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകും. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ എത്തുമെന്ന് ആത്മവിശ്വാസമുള്ളതുകൊണ്ടാണ് രാജിവയ്‌ക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയും എം.കെ.മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പും നടക്കുന്ന വിധത്തിലാണ് കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചിരിക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ കുഞ്ഞാലിക്കുട്ടിയെ ആവശ്യമുണ്ടെന്നും ഇത് പാർട്ടിയുടെ തീരുമാനമാണെന്നും വ്യക്തിപരമായ തീരുമാനമല്ലെന്നും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞിരുന്നു.

Read Also: കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ അനിവാര്യം: ഇ. ടി മുഹമ്മദ് ബഷീര്‍

നിയമസഭാംഗം ആയിരിക്കെ 2017-ല്‍ ഇ.അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്നാണ് കുഞ്ഞാലിക്കുട്ടി ഉപതിരഞ്ഞെടുപ്പിലൂടെ ലോക്‌സഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് 2019-ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പിലും മലപ്പുറത്തുനിന്ന് മത്സരിക്കുകയും വൻ വിജയം നേടുകയും ചെയ്‌തു. നേരത്തെ മത്സരിച്ച വേങ്ങരയിലോ മലപ്പുറം നിയമസഭാ മണ്ഡലത്തിലോ ആയിരിക്കും ഇത്തവണ കുഞ്ഞാലിക്കുട്ടി ജനവിധി തേടുക.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pk kunhalikutty resigns mp post muslim league kerala election 2021

Next Story
കോവിഡ് സ്ഥിരീകരിച്ചത് 6356 പേര്‍ക്ക്; 6380 പേർക്ക് രോഗമുക്തി; 30 പുതിയ ഹോട്ട്സ്പോട്ടുകൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com