മലപ്പുറം: മലപ്പുറം ലോക്‌സഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സ്ഥാനാർത്ഥി പികെ കുഞ്ഞാലിക്കുട്ടി ഇന്ന് നാമ നിർദ്ദേശ പത്രിക സമർപ്പിക്കും. ജില്ല കളക്ടർ മുന്പാകെ രാവിലെ 11 മണിയോടെയാണ് അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തുക. മുസ്ലിം ലീഗ് പ്രവർത്തകരുടെ അകന്പടിയോടെയാകും ഇവർ ഇവിടേക്ക് എത്തിച്ചേരുക.

അതേസമയം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് മലപ്പുറത്ത് ചേരും. മുതിർന്ന കോൺഗ്രസ് നേതാക്കളായ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർ പങ്കെടുക്കും. തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.

മറുപക്ഷത്ത് ഇടതുപക്ഷ സ്ഥാനാർത്ഥി, ഡിവൈഎഫ്ഐ ജില്ല പ്രസിഡന്റ് എംബി ഫൈസൽ പ്രചാരണം ആരംഭിച്ചു. പരമാവധി പേരെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിക്കാനുള്ള ശ്രമമാണ് ഇടത് സ്ഥാനാർത്ഥി നടത്തുന്നത്. തിരുവനന്തപുരത്ത് ഇന്ന് ഇടതുമുന്നണി യോഗം ചേർന്ന് തിരഞ്ഞെടുപ്പ് പരിപാടികൾ ചർച്ച ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ