scorecardresearch

'രാഹുലിന്റെ മുതു മുത്തച്ഛന്‍ മഹാത്മ ഗാന്ധി, രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരില്‍'; വെട്ടിലായി ഫിറോസിന്റെ പ്രസംഗം

വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ട്രോളുകളും നിറയുകയാണ്

വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ട്രോളുകളും നിറയുകയാണ്

author-image
WebDesk
New Update
pk firoz, rahul gandhi, mahathma gandhi, rajeev gandhi, firoz league, firoz speech, ie malayalam, പികെ ഫിറോസ്, രാഹുല്‍ ഗാന്ധി, ഗാന്ധിജി, മഹാത്മാഗാന്ധി, ഐഇ മലയാളം

മലപ്പുറം: മഹാത്മ ഗാന്ധിയെ രാഹുല്‍ ഗാന്ധിയുടെ മുതു മുത്തച്ഛനാക്കി യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ്. യൂത്ത് ലീഗിന്റെ മാര്‍ച്ചിനിടെ സംസാരിക്കവെ പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കാനായി ഫിറോസ് നടത്തിയ പരാമര്‍ശത്തിലാണ് വന്‍ അബദ്ധം സംഭവിച്ചത്. രാഹുല്‍ ഗാന്ധിയുടെ മുതു മുത്തച്ഛനാണ് മഹാത്മ ഗാന്ധിയെന്നും രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിൽ വച്ചാണെന്നുമായിരുന്നു ഫിറോസിന്റെ വാക്കുകള്‍.

Advertisment

'നരേന്ദ്ര മോദിയെ താഴെയിറക്കാനായി രാഹുല്‍ ഗാന്ധിയല്ലാതെ നമുക്ക് വേറെ ആരാണുള്ളത് ? തന്റെ മുതു മുത്തച്ഛന്‍, ആര്‍എസ്എസ്സുകാരുടെ വെടിയേറ്റ്, ഈ രാജ്യത്തെ ഹിന്ദു- മുസ്‌ലിം മതമൈത്രിക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ ആര്‍എസ്എസ്സുകാരന്റെ വെടിയുണ്ടയേറ്റു പിടഞ്ഞു വീണ് മരിച്ച മഹാത്മ ഗാന്ധിയുടെ കഥകള്‍ കേട്ട് വളര്‍ന്ന രാഹുലിനെയല്ലാതെ ആരെയാണ് നമ്മള്‍ പിന്തുണക്കേണ്ടത്. തന്റെ അച്ഛന്‍ കോയമ്പത്തൂരില്‍ കഷ്ണം കഷ്ണമായി ചിന്നി ചിതറിയപ്പോള്‍ ആ ശരീരം അവസാനമായി ഒന്ന് കാണാനാവാതെ കണ്ണീരൊലിപ്പിച്ചു കൊണ്ട് നിന്ന ചെറുപ്പക്കാരന്‍, അതാണ് രാഹുല്‍ ഗാന്ധി'' ഇതായിരുന്നു ഫിറോസിന്റെ വാക്കുകള്‍.

നെഹ്‌റു കുടുംബത്തില്‍ പിറന്ന രാഹുലിന്റെ മുതു മുത്തച്ഛനായി മഹാത്മ ഗാന്ധിയെ ഫിറോസ് മാറ്റിയതിന് പിന്നില്‍ ഇന്ദിരാ ഗാന്ധിയുടെ ഭര്‍ത്താവായ ഫിറോസ് ഗാന്ധിയുടെ പേരുമായി ബന്ധപ്പെടുത്തിയാണ്. പ്രസംഗത്തില്‍ ഫിറോസ് പറയുന്നത് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണെന്നാണ്. എന്നാല്‍ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത് ശ്രീപെരുമ്പത്തൂരില്‍ വച്ചാണ്.

അബദ്ധത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ട്രോളുകളും പരിഹാസങ്ങളും സജീവമാണ്.

Rahul Gandhi Mahathma Gandhi Muslim League

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: