തിരുവനന്തപുരം: രാ​ജ്യ​സ​ഭാ സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സി​നു ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തെ വി​മ​ർ​ശി​ച്ച് സ്ഥാ​ന​മൊ​ഴി​ഞ്ഞ എം​പി പിജെ. കു​ര്യ​ൻ. കോ​ണ്‍​ഗ്ര​സ് ജ​യി​ക്കു​മെ​ന്നു​റ​പ്പു​ള്ള രാ​ജ്യ​സ​ഭാ സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സി​നു ന​ൽ​കി​യ​ത് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ബു​ദ്ധി​യാ​ണെ​ന്നു കു​ര്യ​ൻ കു​റ്റ​പ്പെ​ടു​ത്തി. ആ​ങ്ങ​ള ച​ത്താ​ലും നാ​ത്തു​ന്‍റെ ക​ണ്ണി​ൽ​നി​ന്നു ചോ​ര കാ​ണ​ണ​മെ​ന്നാ​ണ് ചി​ല​രു​ടെ ആ​ഗ്ര​ഹ​മെ​ന്നും കു​ര്യ​ൻ പ​രി​ഹ​സി​ച്ചു. കെഎം മാണിക്ക് ലോട്ടറിയടിച്ച തീരുമാനമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കേ​ര​ളാ കോ​ണ്‍​ഗ്ര​സി​നു മു​ന്നി​ൽ കോ​ണ്‍​ഗ്ര​സ് അ​റി​ഞ്ഞു​കൊ​ണ്ടു തോ​റ്റു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തു മ​ന​സി​ലാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു ത​നി​ക്ക് സീ​റ്റി​ല്ലെ​ങ്കി​ലും പാ​ർ​ട്ടി​ക്കു ത​ന്നെ സീ​റ്റു​വേ​ണ​മെ​ന്ന് പ​റ​ഞ്ഞ​ത്. ആ​ങ്ങ​ള ച​ത്താ​ലും നാ​ത്തൂ​ന്‍റെ ക​ണ്ണി​ൽ നി​ന്ന് ചോ​ര കാ​ണ​ണ​മെ​ന്നാ​ണ് ചി​ല​രു​ടെ ആ​ഗ്ര​ഹം’, കു​ര്യ​ൻ പ​റ​ഞ്ഞു.

മുസ്ലിം ലീഗിന്റെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് സീറ്റ് കേരളാ കോൺഗ്രസിന് വിട്ടുനൽകാൻ തയ്യാറാണെന്ന് എ.ഐ.സി.സി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ അറിയിക്കാൻ സംസ്ഥാന കോൺഗ്രസ് നേതാക്കൾ തീരുമാനിച്ചത്.

മാ​ണി​യേ​യും കൂ​ട്ട​രെ​യും മു​ന്ന​ണി​യി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു വ​രേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും അ​തി​ന് കോ​ൺ​ഗ്ര​സ് വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​ക​ണ​മെ​ന്നും മു​സ്‌​ലീം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും എം​പി​യു​മാ​യ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി നി​ല​പാ​ടെ​ടു​ത്തു. കേ​ര​ളാ കോ​ൺ​ഗ്ര​സും ലീ​ഗും വി​ട്ടു​വീ​ഴ്ച​ക​ൾ​ക്ക് ത​യാ​റാ​കാ​തെ നി​ല​പാ​ടി​ലു​റ​ച്ച് നി​ന്ന​തോ​ടെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് വ​ഴ​ങ്ങേ​ണ്ടി വ​ന്നെ​ന്നാ​ണ് ഡ​ൽ​ഹി​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വി​വ​രം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.