തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നൽകിയതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഉടലെടുത്ത കലാപം അവസാനിക്കുന്നില്ല. പി.ജെ.കുര്യൻ കെപിസിസി രാഷ്ട്രീയ കാര്യസമിതിയിലും ഉമ്മൻ ചാണ്ടിക്കെതിരെ വിമർശനം ഉന്നയിച്ചു. ചാണ്ടിയെ കൂടാതെ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും പി.​കെ.കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കു​മെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്.

ഉമ്മൻ ചാണ്ടിക്ക് കൊമ്പുണ്ടോ എന്ന് കുര്യന്‍ യോഗത്തില്‍ ചോദിച്ചു. ഉണ്ടെന്നായിരുന്നു എ ഗ്രൂപ്പിന്റെ മറുപടി. രാ​ജ്യ​സ​ഭാ സീ​റ്റ് കെ.​എം.മാ​ണി​ക്ക് ന​ല്‍​കാ​ന്‍ നേ​ര​ത്തെ തീ​രു​മാ​ന​മാ​യി​രു​ന്നു​വെ​ന്ന് പി.​ജെ.കു​ര്യ​ന്‍ തു​റ​ന്ന​ടി​ച്ചു. ചെ​ന്നി​ത്ത​ല ഇ​തി​നെ​ല്ലാം മൂ​ക​സാ​ക്ഷി​യാ​യെ​ന്നും പി.​ജെ.കു​ര്യ​ന്‍ പ​റ​ഞ്ഞു. എ​ഐ​സി​സി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഉമ്മൻ ചാണ്ടി വഴിയിൽ കെട്ടാനുള്ള ചെണ്ടയല്ലെന്ന് ബെന്നി ബെഹന്നാൻ പറഞ്ഞപ്പോൾ പാർട്ടിയെ വളർത്തിയ നേതാവാണ് ഉമ്മൻ ചാണ്ടി എന്നത് ഓർക്കണമെന്ന് പി.സി.വിഷ്‌ണുനാഥും വ്യക്തമാക്കി. എന്നാല്‍ ഡ​ല്‍​ഹി ച​ര്‍​ച്ച​ക​ളി​ല്‍ എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​മ്മ​ന്‍​ ചാ​ണ്ടി പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്നു കു​ര്യ​ന്‍ ചോ​ദി​ച്ചു. ഉ​മ്മ​ന്‍​ ചാ​ണ്ടി​യെ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ല്‍ ക്ഷ​ണി​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​തേ സ്ഥാ​ന​മു​ള്ള കെ.​സി.വേ​ണു​ഗോ​പാ​ലി​നെ എ​ന്തു​കൊ​ണ്ട് ക്ഷ​ണി​ച്ചി​ല്ലെ​ന്നും കു​ര്യ​ന്‍ ചോ​ദി​ച്ചു

രാജ്യസഭാ സീറ്റ് നല്‍കിയതില്‍ വീഴ്‌ച പറ്റിയെന്ന് സമ്മതിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ഇ​നി നി​ര്‍​ണാ​യ​ക തീ​രു​മാ​ന​മെ​ടു​ക്കു​മ്പോ​ള്‍ രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി ച​ര്‍​ച്ച ചെ​യ്യു​മെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.