കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയ യഥാര്‍ത്ഥ വില്ലന്‍ പിജെ ജോസഫ് ആണെന്ന് ജോസ് ടോം. വിവാദ പ്രസ്താവന നടത്തിയ ജോയ് എബ്രഹാമിനെ ജോസഫ് നിയന്ത്രിച്ചില്ലെന്നും ജോസ് ടോം പറഞ്ഞു.
യുഡിഎഫ് പരാജയം ജോസഫിന്റെ അജണ്ട. ജോയ് എബ്രഹാമിന്റെ പ്രസ്താവനകള്‍ ജനാധിപത്യ വിശ്വാസികളില്‍ ആശങ്കയുണ്ടാക്കിയെന്നും ജോസ് ടോം പറഞ്ഞു.
പരാജയപ്പെട്ടതിന്റെ കാരണം ജോസ് കെ.മാണിയാണെന്ന് പി.ജെ.ജോസഫ് എംഎല്‍എ നേരത്തെ പറഞ്ഞിരുന്നു. തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം ജോസ് കെ.മാണിക്കാണെന്ന് ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാലായിലെ തോല്‍വി ചോദിച്ചുവാങ്ങിയതാണെന്നു ജോസഫ് പറഞ്ഞു.
Read More: പാലാ ഫലം യുഡിഎഫിനുള്ള മുന്നറിയിപ്പ്, അനൈക്യത്തെയും അഹങ്കാരത്തെയും ജനം അംഗീകരിക്കില്ല: എം.എം.ഹസന്‍
ഭരണഘടനാനുസരണം തന്നെ സമീപിച്ചിരുന്നെങ്കില്‍ സ്ഥാനാര്‍ഥിക്കു രണ്ടില ചിഹ്നം അനുവദിക്കുമായിരുന്നു. അതിനാല്‍ ഈ തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം ജോസ് കെ.മാണിക്കാണ്. യഥാര്‍ഥ കാരണം എന്താണെന്നു യുഡിഎഫ് പഠിക്കണം. രണ്ടില ചിഹ്നം കളഞ്ഞത് ജോസ് കെ.മാണിയാണെന്നും പി.ജെ.ജോസഫ് പറഞ്ഞു.
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ 2943 വോട്ടിനാണു വിജയിച്ചത്.കെ.എം.മാണിയുടെ മരണത്തെത്തടര്‍ന്നാണു പാലായില്‍ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. ജോസ് ടോം ആയിരുന്നു കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി. പി.ജെ.ജോസഫും ജോസ് കെ.മാണി പക്ഷവും തമ്മിലുള്ള ഭിന്നതയെത്തുടര്‍ന്നാണ് കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിക്കു രണ്ടില ചിഹ്നം നഷ്ടമായത്.