കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിന് രണ്ടു സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ച് പി.ജെ.ജോസഫ്. കേരള കോൺഗ്രസിന് രണ്ടു സീറ്റിന് അർഹതയുണ്ട്. കോട്ടയത്തിന് പുറമേ ഇടുക്കിയോ ചാലക്കുടിയോ വേണം. ഇക്കാര്യം രാഹുൽ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും ആവശ്യം അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പി.ജെ.ജോസഫ് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയാറാണ്. എവിടെ മത്സരിക്കുമെന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.ജെ.ജോസഫ് മത്സരിക്കുന്നതിനോട് കെ.എം.മാണിക്ക് അനൂകൂല സമീപനമല്ലെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നതിനിടെയാണ് ജോസഫ് പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

രാജ്യസഭ സീറ്റ് ജോസ് കെ.മാണിക്ക് നൽകിയതിനാൽ ലോക്‌സഭ സീറ്റ് വേണമെന്ന നിലപാടിലാണ് പി.ജെ.ജോസഫ്. അതേസമയം, ജോസഫിനെ വെല്ലുന്ന സ്ഥാനാർത്ഥിയെ മുന്നിൽനിർത്തി പ്രതിരോധിക്കാണ് മാണിയുടെ ശ്രമം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.